Chapter Title : ഖദീജയുടെ കുടുംബം 7 [പോക്കർ ഹാജി]
ഉണ്ടു.ന്നാലും മ്മളൊക്കെ ജീവനോടെ ഉള്ളപ്പൊ തന്നെ മൂപ്പരു തിരിച്ചു വന്നല്ലൊ അതു മതി .ഇനിക്കു സന്തോഷം തോന്നണുണ്ടു.അല്ലാ റജീനാ ഇജ്ജെന്താ ഒന്നും മുണ്ടാതെ നിക്കണതു .അനക്കു വാപ്പാനെ ഇഷ്ടായോടീ.'
'പിന്നില്ലെ നമ്മളു വിചാരിച്ച പോലൊന്നുമില്ലിക്ക വാപ്പാ വെറും പാവാണു.നമ്മളെ ഒക്കെ വിട്ടു പോയതിനു മൂപ്പര്‍ക്കു വെല്ല്യ വിഷമം ഉണ്ടു.എങ്ങനാ ഇനി തിരിച്ചു വരുകാന്നു ആലോചിച്ചു നമ്മളൊക്കെ മൂപ്പരെ അടിച്ചോടിക്കുമോന്നൊക്കെ പേടിച്ചാ ഇങ്ങോട്ടു വരാതിരുന്നതു.മ്മളെ കോയിക്കോട്ടങ്ങാടീത്തന്നെ ആയിരുന്നു കൊറേക്കാലം.പാവാണു വാപ്പാ ഇനിക്കു പെരുത്തിഷ്ടായി.ഇനി ഇക്ക വാപ്പാനെ വീട്ടീ കേറ്റീലെങ്കിലും ഞാന്‍ സമയം കിട്ടിയാല്അവിടെ പോയി കാണും.'
'എടീ പോത്തെ അയിനു ഞാനെന്തിനാ സമ്മയിക്കാതെ ഇരിക്കുന്നെ.മ്മളെ ഉമ്മാക്കു സന്തോഷാണെങ്കി ഇനിക്കും സന്തോഷാ.'
'ആ എടാ ഇയ്യു വല്ലതും കഴിച്ചൊ'
'ഇല്ലുമ്മാ ഇവിടെ വന്നിട്ടു കഴിക്കാന്നു കരുതി വന്നതാ.എന്താ ഉള്ളതു'
'പുട്ടും പഴോമുണ്ടു മതിയൊ.'
'ആ മതി പെട്ടെന്നെടുത്തൊ ഉമ്മാ.അതു കഴിച്ചിട്ടു ഒന്നു രണ്ടിടത്തു കല്ല്യാണം വിളിക്കാന്‍ പോകാനുണ്ടു.'
റിയാസിന്റെ തോളിലെ ബാഗു റജീന മേടിച്ചു അകത്തു കൊണ്ടു പോയി വെച്ചു.അവന് തന്റെ പ്രാവിന് കൂടിനടുത്തു ചെന്നു അതുങ്ങളെ തൊട്ടും തലോടിയും നിന്നപ്പൊ ദീജ വിളിച്ചു
'ഡാ വാ പുട്ടു എടുത്തു വെച്ചിട്ടുണ്ടു വന്നു കഴിക്കെടാ '
റിയാസ് കഴിച്ചോണ്ടിരുന്നപ്പൊ ദീജ ചോദിച്ചു
'ഇനീണ്ടോടാ വിളിക്കാന്‍ കല്ല്യാണത്തിനി ആകെ മൂന്നാലീസല്ലെ ഉള്ളു'
അതു കൊഴപ്പില്ല ഉമ്മ വിളിച്ചാ ഓരൊക്കെ വന്നോളും.നാളെ മൊതലു കൊറേ പരിപാടിണ്ടു.സാധനങ്ങളൊക്കെ വാങ്ങണം. പിന്നെ പന്തലുകാരു നാളെ വരുംന്നാ പറഞ്ഞതു.ഓരു പന്തലിട്ടാലെ ഇതൊരു കല്ല്യാണ വീടാണെന്നു ആളുകളു കരുതൂ.
'ആ എടാ നീയ്യു വരുമ്പം ഉപ്പാ പറഞ്ഞിരുന്നു കോയിക്കോട്ടങ്ങാടീലു
💬 Comments
View all comments