Chapter Title : ഖദീജയുടെ കുടുംബം 7 [പോക്കർ ഹാജി]
ഹസ്സന്റെ പീടികേന്നു സാധനം എടുത്താ മതീന്നു പൈസ മൂപ്പരു കൊടുത്തോളും ഒക്കെ പറഞ്ഞേപ്പിച്ചിട്ടുണ്ടു ന്നൊക്കെ.'
'ഊം ശരി' അവന് പെട്ടന്നു കഴിച്ചു കഴിഞ്ഞെഴുന്നേറ്റു.കൈ കഴുകീട്ടു വരുന്നതും നോക്കി നിന്നദീജ പറഞ്ഞു
'ആ ഇയ്യു നാളെ തന്നെ കോയാനെ കണ്ടു ബിരിയാണിക്കുള്ള സാധനങ്ങളുടെ ലിസ്റ്റും മേടിച്ചു മുനീറിന്റെ വണ്ടീം വിളിച്ചു പോയാ മതി.'
'അല്ല ഉമ്മാ ആ പോക്കരാജിക്കാനെ കണ്ടീരുന്നൊ.മൂരിക്കുട്ടന്റെ കാര്യം ന്തായീ റസിയാത്ത എന്തേലും പറഞ്ഞൊ'
'അതുപ്പൊ കഴിഞ്ഞ ദിവസം റസിയ പറഞ്ഞിട്ടുമൂപ്പരു ഇവടെ വന്നീനു.മൂരിക്കുട്ടനെ മേടിക്കുമ്പം നമ്മളൊരാളും കൂടി ചെന്നാമതി ബാക്കിയൊക്കെ മൂപ്പരു നോക്കിക്കോളാം ന്നു പറഞ്ഞിട്ടുണ്ടു.ന്നാലും ഇയ്യൊരു കാര്യം ചെയ്തോളീ മൂപ്പരെ കാണുമ്പം ഒന്നു ചോദിച്ചോണ്ടീ.'
അപ്പോഴേക്കും റജീനയുടെ ഒരുകൂട്ടുകാരി കേറി വന്നു സാജിത.റിയസ്സിനെ കണ്ടു അവള് ചോദിച്ചു
'ആ ഇക്കാ വന്നൊ .ഞങ്ങളു കരുതി ഇക്കയും നാടു വിട്ടു പോയീന്നു'
'ഡീ ഡീ സാജിതാ കൊത്തി കൊത്തി മൊറത്തുമ്മെ കേറി കൊത്തല്ലെ. എന്താ എല്ലാം കൂടി രാവിലെ തന്നെ കുറ്റീം പറിച്ചു പോന്നതു കല്ല്യാണത്തിനു ഇനീം ദെവസം ണ്ടല്ലൊ'
'ഓഹ് പിന്നെ കളിയാക്കണ്ട ഇക്കാഞങ്ങളു കല്ല്യാണപ്പെണ്ണിനു മൈലാഞ്ചി ഇടാന്‍ വന്നതാ.'
'ഒഹ് തന്നെ ഞാന്‍ കരുതി കല്ല്യാണത്തിനു ബിരിയാണി തിന്നാന്‍ വന്നതാന്നു.'
'ദീജുമ്മാ ഇതു കേട്ടീലെ ഇക്കാ ഞങ്ങളെ കളിയാക്കുന്നതു .എടീ റജീന എടീ ഇതു നോക്കെടീ അന്റെ ഇക്കാ പറയണതു '
'ഡാ ശെയ്ത്താനെനിനക്കെവിടൊ പോണന്നു പറഞ്ഞതല്ലെ പിന്നെന്താ ഇവിടെ കെടന്നു കറങ്ങി പെങ്കുട്ടിയോളെ പേടിപ്പിക്കുന്നതു.പോടാ പോ '
'എന്റെ പൊന്നുമ്മ ഇതുങ്ങളെ ഒക്കെ പേടിപ്പിക്കാന്‍ ചെയ്ത്താന് വിചാരിച്ചാ കൂടി നടക്കൂല.'
💬 Comments
View all comments