0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10133

അവളുടെ മനസ്സ് സമ്മതിച്ചില്ല ..

ഓർമ്മകളിലും ക്ഷീണത്തിലും മഴയുടെ കുളിരിലും ജാസ്മിനൊന്ന് മയങ്ങിപ്പോയി ...

12: 10 PM ...

സെറ്റിയിലിരിക്കുന്ന ഷാനുവിന്റെ മടിയിലായിരുന്നു ജാസ്മിൻ ...

മോളി ഡോറയിലും ...

ചുണ്ടുകൾ ചുണ്ടുകളെ വിഴുങ്ങുമ്പോഴാണ് മോളി പിടിച്ചു വലിക്കുന്നത് ജാസ്മിൻ അറിഞ്ഞത് ...

ഒരു ഞെട്ടലോടെ ജാസ്മിൻ കണ്ണു തുറന്നു ....

സത്യമാണ് ...

പുതപ്പിൽ പിടിച്ചു വലിക്കുന്നത് മോളി തന്നെയാണ് ...

പക്ഷേ താൻ സെറ്റിയിലല്ല ....

കൂടെ ഷാനുവുമില്ല .....

പകൽക്കിനാവിന്റെ ലഹരി വിട്ട് , ജാസ്മിൻ എഴുന്നേറ്റു .

"ന്താ ....?"

"ഇക്കാക്ക ബന്നില്ല ... "

" എവിടെപ്പോയി ...?"

മോളി ആദ്യം കൈ മലർത്തി.

പിന്നീട്, ഓർമ്മ വന്നതു പോലെ പറഞ്ഞു ...

"മിതു ചേച്ചായി ...."

ജാസ്മിൻ ഫോണെടുത്തു നോക്കി ..

മെസ്സേജ് ഒന്നും കണ്ടിട്ടില്ല..

അപ്പോൾ അതാണ് കാര്യം ....

രാവിലെ എല്ലാം വെച്ചു വെച്ചു ....

തന്റെ രണ്ട് മെസ്സേജ് വായിച്ച ശേഷം കൂട്ടുകാരന്റെ കൂടെ കറങ്ങാൻ പോയി ....

ജാസ്മിന് നല്ല ദേഷ്യം വന്നു ...

അവളാ ദേഷ്യത്തോടെ ഷാനുവിനെ ഫോണിൽ വിളിച്ചു ... ബെല്ലടിച്ചു തീർന്നതല്ലാതെ എടുത്തില്ല ..

"ക്കാക്കാന്റെ പോണവിടുണ്ട് ...."

മോളി പറഞ്ഞു ...

"എവിടെ ....?"

മോളി ഹാളിലേക്ക് വിരൽ ചൂണ്ടി...

ഹാളിലിരുന്ന ഫോണിന്റെ ബെല്ലടി മഴ കാരണമാണോ താൻ കേൾക്കാതിരുന്നതെന്ന് അവൾ സംശയിച്ചു ...

ജാസ്മിനാകെ നിന്നു കത്തി ....

തന്റെ മെസ്സേജ് ശല്യമായപ്പോൾ ഫോണിവിടെ വെച്ചിട്ട് പോയതാണ് ..

കലി മൂത്ത് ജാസ്മിൻ കട്ടിലിൽ നിന്ന് ചാടിയിറങ്ങി ...

ഒറ്റ നിമിഷം കൊണ്ട് , മോളി കട്ടിലിനടിയിലേക്ക് നുഴഞ്ഞു കയറി ...

എന്തോ കാര്യമായത് സംഭവിച്ചിട്ടുണ്ടെന്ന് മോളിക്ക് മനസ്സിലായിരുന്നു..

സാധാരണ കുരുത്തക്കേട് ഒപ്പിക്കുമ്പോൾ മോളിയുടെ രക്ഷാ സങ്കേതം കട്ടിലിനടിയും അലമാരയുടെയും സോഫയുടെയും മറവുകളും വിടവുകളുമായിരുന്നു ...

ഷാനുവിനേക്കാളധികം ജാസ്മിന്റെ ദേഷ്യം അറിയുക മോളിക്കായിരുന്നു ...

പാച്ചിൽ പോലെ ജാസ്മിൻ ഹാളിലേക്ക് ചെന്നു... സോഫയിൽ ഷാനുവിന്റെ ഫോണിരിക്കുന്നതവൾ കണ്ടു ..

ഒരു കുതിപ്പിന് അവളതെടുത്തു ...

തന്റെ

💬 Comments

View all comments