0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10097

തണുപ്പിൽ , ചൂടിന്റെ സംരക്ഷണ കവചം . നഷ്ടപ്പെട്ട മോളി സങ്കടത്തോടെ അവനെ നോക്കി ...

" ഇക്കാക്ക ഇപ്പം വരാട്ടോ..."

"മിതു ചേച്ചായെ കാണാനാ ?"

അവൻ അതെയെന്ന് തല കുലുക്കി.

"ജാച്ചുമ്മയ്ക്ക് പനിയാ.. നോക്കിക്കോണേ.."

അവളെ പറഞ്ഞേല്പിച്ചിട്ട് വസ്ത്രം മാറി കോട്ടുമെടുത്തിട്ട് അവൻ മഴയിലേക്കിറങ്ങി..

9:55 AM

" പേടിക്കാനില്ല , സംശയം മാത്രാ ...."

രണ്ട് ടിക്ക് വീണതല്ലാതെ ഷാനുവിന് കൊടുത്ത മെസ്സേജിന് റിപ്ലെ കണ്ടില്ല ...

കുഴമ്പു തേച്ചുള്ള ചൂടുവെള്ളത്തിലെ കുളിയിൽ ഒരുത്സാഹം അവൾക്ക് കൈ വന്നിരുന്നു ...

എത്രയൊക്കെ കെട്ടിമറിഞ്ഞു , അതിർത്തികൾ ലംഘിച്ചതാണെങ്കിലും പകൽ വെളിച്ചത്തിൽ അവനു നേരെ നോക്കാനോ , അവനോട് സംസാരിക്കുവാനോ ഇനിയും വിട്ടുമാറാത്ത ലജ്ജ അവളെ സമ്മതിച്ചിരുന്നില്ല.

അവൾ ഒന്നുകൂടി ഫോൺ എടുത്തു നോക്കി ...

ഇല്ല ... കണ്ടിട്ടില്ല ...

അവന്റെ വിയർപ്പിന്റെ മണമൊഴിയാത്ത കിടക്കയിൽ കിടന്ന് അവൾ മിഴികളടച്ചു ...

പാവമാണെന്റെ ഷാനു ...

നേരിയ ഒരു സംശയത്തിന്റെ പുറത്തു വന്ന വാക്ക് അവനോട് വേണ്ടിയിരുന്നില്ല , എന്നവൾക്ക് തോന്നിത്തുടങ്ങി ..

ആദ്യമായതിന്റെ ആവേശം അവന് നിയന്ത്രിക്കാൻ പറ്റാതെ വന്നതാകാം ...

ഇത്രയുമായിട്ടും നിങ്ങളും കൂടെ സമ്മതിച്ചിട്ടല്ലേ എന്നൊരു സംസാരം അവനിൽ നിന്ന് ഉണ്ടായില്ലല്ലോ എന്നവളോർത്തു ...

അവൻ മാത്രം കുറ്റമേറ്റു ...

തലേ രാത്രി, പ്രണയം മൂത്ത് ഉറുഞ്ചി വലിച്ച കാൽപ്പാദങ്ങളിൽ പിറ്റേന്നു പുലർച്ചെ , പാപഭാരത്താൽ ക്ഷമ യാചിച്ച വിരോധാഭാസമോർത്ത് അവളുടെ ഉള്ളം വിങ്ങിക്കൊണ്ടിരുന്നു ...

പാടില്ലാത്തതാണ് സംഭവിച്ചത്.. പക്ഷേ അതിന് താനും കൂടിയാണ് കാരണക്കാരി എന്ന ചിന്ത അവളെ കൊത്തിവലിച്ചു കൊണ്ടിരുന്നു ...

അവനിപ്പോൾ ഒന്നടുത്തേക്ക് വന്നിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചു.

വരില്ല ...

അവൻ ഷാനുവാണ് ...

അവന് അവന്റേതായ ചിന്തകളും ശരികളുമുണ്ട്. ....

മനസ്സു കിടന്നു തിക്കുമുട്ടിയപ്പോൾ അവൾ ഫോണെടുത്ത് എഴുതി ...

" ഒന്നിങ്ങു വരാവോ ....?"

സെൻഡ് ചെയ്തിട്ട് അവൾ ഫോണിലേക്ക് നോക്കിയിരുന്നു ... ടിക്ക് രണ്ടെണ്ണമുണ്ട് ....

അല്പ സമയം കൂടി അവൾ കാത്തു ...

അവൻ കണ്ടിട്ടില്ല ....

അവനരുകിലേക്ക് പോകാൻ എന്തോ

💬 Comments

View all comments