Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]
ചെറിയ ചിരി അവളുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിച്ചു ...
നൈറ്റി തല വഴി പൊക്കി ഊരിയെടുത്ത് അവൾ ഹാംഗറിലിട്ടു ...
അടിയിൽ ഒന്നും ഉണ്ടായിരുന്നില്ല...
യാദൃശ്ചികമായി ഒന്ന് തിരിഞ്ഞതും മിഴികൾ ചെറിയ കണ്ണാടിയിലുടക്കി .. അര നിമിഷം കൊണ്ട് കഴിഞ്ഞ രാത്രി അവൾക്ക് ഓർമ്മ വന്നു ..
കുഴമ്പു തേച്ചതും കുളിച്ചതുമെല്ലാം അവളാ ചിന്തയിൽ തന്നെയായിരുന്നു ..
വസ്ത്രം മാറി, അവൾ ഹാളിലേക്കു വന്നു ..
ടി.വി ഓണാണ് ....
മോളിയെ എങ്ങും കണ്ടില്ല ...
പതിയെയുള്ള സംസാരങ്ങൾ അടുക്കളയിൽ നിന്ന് കേട്ടു ..
ഹാളിൽ നിന്ന് അടുക്കളയിലേക്കുള്ള വാതിൽക്കൽ നിന്ന് അവളൊന്നു നോക്കി.
ഷാനുവിന്റെ പുറത്താണ് മോളി. അവളുടെ കൈകൾ അവന്റെ കഴുത്തിലും കാലുകൾ അവന്റെ അരക്കെട്ടിലും ചുറ്റിയിരിക്കുന്നു ...
കഠിനമായ പാചകത്തിലാണ് ചേട്ടനും അനിയത്തിയും ...
അവൾക്കറിയാതെ തന്നെ ചിരി വന്നു ...
പാചകത്തിനൊപ്പം അവളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന അവനെയോർത്ത് ജാസ്മിൻ അത്ഭുതം കൂറി...
മോളി, ഇത്തരമൊരവസ്ഥയിൽ തന്നോട് ചോദിക്കുമ്പോൾ ഉള്ള തന്റെ മാനസികാവസ്ഥയും പ്രവർത്തിയും അവളൊന്നാലോചിച്ചു.
ഒരു തവണ, അല്ലെങ്കിൽ രണ്ടു തവണ മറുപടി കൊടുക്കും... പിന്നീടത് ദേഷ്യമാകും , ശകാരമാകും , പിന്നീടവളെ ഓടിച്ചു വിടും ...
ഷാനു ക്ഷമയുടെ അങ്ങേയറ്റമാണ് ....
ആ അവനാണിന്നലെ ....!
വീണ്ടും ചിന്തകൾ വഴി പിരിഞ്ഞു ...
അടുത്ത നിമിഷം തിളച്ച എണ്ണയിൽ കടുകും കറിവേപ്പിലയും മൊരിഞ്ഞ ഗന്ധം വന്നു ...
ചിന്തകൾ വിശപ്പിനു വഴിമാറി ...
ക്ഷീണവും വിശപ്പും അവളുടെ ജഠരാഗ്നിയെ ഇരട്ടിയാക്കി.
മർജ്ജാര പാദത്തോടെ അവളവരിലേക്കടുത്തു.
ശ്വാസം വിടാതെ, ഒരല്പം
💬 Comments
View all comments