0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 20.7K

അവന്റെ ബാത്റൂമിലെ പെരുമാറ്റം ഒന്ന് മാത്രമായിരുന്നു അവളെ അസ്വസ്ഥയാക്കിയത് ... അതിനപ്പുറമൊന്നും സംഭവിച്ചുമില്ലല്ലോ ...

ഷാനുവിന്റെ പാദപതനം അടുത്തു വരുന്നത് അവളറിഞ്ഞു ..

അത് ഇടനാഴിയുടെ ഭാഗത്തേക്ക് പോയതും അല്പ നിമിഷങ്ങൾക്കകം തിരികെ പോയതും പുതപ്പിനുള്ളിൽ കിടന്ന് അവളറിഞ്ഞു ...

രണ്ടു മിനിറ്റിനകം മോളി അവൾക്കരികിലെത്തി ...

അവൾ പുതച്ചിരുന്ന പുതപ്പിന്റെ തുമ്പിൽ പിടിച്ച് വലിച്ചവൾ പറഞ്ഞു.

" ജാച്ചുമ്മാ .. ഇക്കാക്ക ങ്ങളോട് കുളിച്ചാൻ പറന്നു ... "

കാര്യം അവതരിപ്പിച്ച ശേഷം മോളി സ്ഥലം വിട്ടു ...

ജാസ്മിനും കാര്യം മനസിലായി ....

ഇനി അകൽച്ചയാണ് .....!

ഓരോ പിണക്കങ്ങളും അകൽച്ചകളും കഴിഞ്ഞ് പൂർവ്വാധികം ശക്തിയോടെ അതിർവരമ്പുകളെല്ലാം തകർത്തു വന്നവരായിരുന്നു ...

ഈ പിണക്കത്തിലും അകൽച്ചയിലും ഇനി തകർക്കാൻ ഒരു വരമ്പും അവശേഷിച്ചിട്ടില്ല ....

ഇതിലറിയാം മനസ്സിലെന്താണെന്ന് ...

ഈ അവസരത്തിൽ മാത്രമേ മനസ്സിലാകൂ ഇണയുടെ മനസ്സിലെന്താണെന്നും ....

ആ സമയവും ജാസ്മിൻ തനി പെണ്ണായിരുന്നു ....

അവൾ പതിയെ പുതപ്പിനുള്ളിൽ നിന്നും ഇറങ്ങി ...

പുതപ്പു മടക്കി, കട്ടിൽ ക്രാസിയിലിട്ട ശേഷം ബഡ്ഢിൽ കിടന്ന ബ്രായുമെടുത്ത് അവൾ ബാത്റൂമിലേക്ക് കയറി ..

ശരീര വേദനയുണ്ട്..

ബാത്റൂമിലെ ഹാംഗറിൽ ഉണങ്ങിയ ഒരു ടർക്കി അവൾ കണ്ടു ... അതിനു കീഴെയുള്ള ചെറിയ തട്ടിൽ ഒരു തൈലക്കുപ്പിയും ...

അഞ്ചാറു മാസം മുമ്പ് തന്റെ കാലുളുക്കിയപ്പോൾ അവൻ തന്നെ വാങ്ങിക്കൊണ്ടു വന്നതാണെന്ന് അവളോർത്തു.

ഒന്നു തിരിഞ്ഞപ്പോൾ സ്റ്റീൽ ചെമ്പിലെ വെള്ളത്തിൽ നിന്ന് ആവി പറക്കുന്നത് അവൾ കണ്ടു ...

വൈദ്യൻ കരുതിക്കൂട്ടി തന്നെയാണ് ....

ഒരു

💬 Comments

View all comments