0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10185

...

കോട്ടൂരി സിറ്റൗട്ടിലിട്ടിട്ട് , മുക്കാൽ ഭാഗത്തോളം നനഞ്ഞ് ഷാനു കയ്യിൽ ഒരു ചെറിയ കവറുമായി അകത്തേക്ക് കയറി..

ഇടത്തേ ചെവിയിൽ നനവു കൂട്ടി ഒരടി കിട്ടിയപ്പോൾ ഒരു മാത്ര ഷാനു വേച്ചു പോയി ...

ഒരു മൂളക്കം അവന്റെ ചെവിയിൽ അലയടിച്ചു ....

തരിച്ചു പോയ തന്റെ കൈ ഒന്ന് കുടഞ്ഞിട്ട് പുറം കൈ കൊണ്ട് അവന്റെ വലത്തേക്കവിളിലും അവളടിച്ചു ...

"ബേണ്ട ജാച്ചുമ്മാ ...."

മോളി എവിടുന്നോ ഓടി വന്ന് അവളെ കടന്നു പിടിച്ചു ...

"ക്കാക്കാനേ തല്ലണ്ടാ ..."

അവന്റെ കവിളത്തു വീണ തന്റെ കയ്യുടെ പെരുപ്പിൽ അവളൊന്നടങ്ങി ...

ഷാനു സ്തബ്ധനായിരുന്നു ....

അവന് ഒന്നും തന്നെ മനസ്സിലായില്ല ...

"നിക്കെന്തായാലനക്കെന്താ ....?"

ജാസ്മിനിൽ നിന്ന് വാക്കുകൾ ചതഞ്ഞു വീണു..

" അനക്ക് കൂട്ടും കൂടി നടന്നാൽ മതീല്ലോ ..."

അടികൊണ്ട കവിൾ തിരുമ്മാൻ പോലും ശേഷിയില്ലാതെ ഷാനു നിന്നു ...

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ...

"ങ്ങള് കാര്യം പറ മ്മാ ...."

ചിലമ്പിച്ച സ്വരത്തിൽ അവൻ പറഞ്ഞു ...

" അനക്കറിയണല്ലേ .... ?"

" ഇനി ന്റെ വായീന്നത് കേക്കണല്ലേ..."

" പൊയ്ക്കോ ന്റെ മുമ്പീന്ന് ...."

പറഞ്ഞിട്ട് ജാസ്മിൻ മുഖം പൊത്തി തിരിഞ്ഞു ...

ഒന്നും മനസ്സിലാകാതെ, കാഴ്ച മറച്ച കണ്ണുനീരുമായി ഷാനു ആടിയാടി മുറിയിലേക്ക് കയറി ...

കയ്യിലിരുന്ന കവർ കിടക്കയിലേക്ക് ഇട്ടു ...

ടവർ ബോൾട്ടിട്ട ശേഷം വാതിലിലേക്ക് ചാരി അവൻ തേങ്ങി ...

" ന്റെ ജാസൂമ്മാ ......"

താങ്ങാനൊരാശ്രയമില്ലാതെ വാതിലിലൂടെ നിരങ്ങി , അവൻ തറയിലേക്ക് വീണു ....

5: 12 PM

തുടരെത്തുടരെ ഷാനുവിന്റെ ഫോൺ സെറ്റിയിൽ കിടന്ന് ബെല്ലടിച്ചുകൊണ്ടിരുന്നു ..

സംഗതി പന്തിയല്ലെന്നു കണ്ട മോളി, ടി. വി ഓഫാക്കി കട്ടിലിൽ അഭയം തേടിയിരുന്നു ...

കരഞ്ഞു , സെറ്റിയിൽ തളർന്നിരുന്ന ജാസ്മിൻ ശബ്ദം അസഹ്യമായപ്പോൾ അവൾ ഫോണെടുത്തു ...

മിഥുൻ കോളിംഗ് ...

ജാസ്മിൻ ഫോണെടുത്തു ...

"ഹലോ..." പതറിയ സ്വരത്തിൽ അവൾ പറഞ്ഞു.

"ഷാനു

💬 Comments

View all comments