0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10186

എവിടെ ഉമ്മാ ..."

" കുളിക്കുവാ ..."

"അവനോടൊന്ന് വിളിക്കാൻ പറയണേ ...."

"അവനിന്നങ്ങ് വന്നില്ലേ ....?"

" എവിടെ ...? രണ്ടു ദിവസമായി ന്നെ വിളിച്ചിട്ടു തന്നെ ... "

ഫോണും പിടിച്ച് അവൾ ഒരു നിമിഷം അന്തിച്ചിരുന്നു ...

"വിളിക്കാൻ പറയണേ ഉമ്മാ ..."

മിഥുന്റെ സ്വരം അവൾ കേട്ടു .. അപ്പുറത്ത് ഫോൺ കട്ടായി ...

ഷാനു പിന്നെ ഇത്ര നേരം എവിടെപ്പോയി ....?

തനിക്ക് തെറ്റുപറ്റിയോ ...?

ഒരാപത്ശങ്കയോടെ അവൾ വീണ്ടും കത്തിത്തുടങ്ങി ...

അവൻ പിന്നെ എവിടെപ്പോയിരുന്നു ....?

5:57 P M

ഷാനുവിന്റെ ഫോൺ വീണ്ടും ബല്ലടിച്ചു ..

ടവർ ബോൾട്ട് നിരങ്ങുന്ന ശബ്ദം ജാസ്മിൻ കേട്ടു. അവൾ മുഖമുയർത്തിയില്ല ...

ഷാനു വന്ന് ഫോണെടുത്ത് , തിരികെ മുറിയിലേക്ക് പോകുന്നതും അവളറിഞ്ഞു ....

6:10 PM

ഇരുട്ടു കനത്തു തുടങ്ങിയിരുന്നു ...

തലയൊന്നുയർത്തിയപ്പോൾ ചുറ്റും അന്ധകാരം പടർന്നത് മനസ്സിലാക്കി ജാസ്മിൻ എഴുന്നേറ്റു .

ലൈറ്റുകൾ ഓൺ ചെയ്ത് അവൾ അടുക്കളയിലേക്ക് കയറി ...

വല്ലാത്ത തലവേദന ...

അവൾ ചായയ്ക്ക് വെള്ളം വെച്ചപ്പോൾ ഷാനു തുണികളുമായി പുറത്തെ ബാത്റൂമിലേക്ക് പോകുന്നത് കണ്ടു ..

6: 35 PM

മുൻവശത്തെ വാതിലടച്ച്, ജാസ്മിൻ മുറിയിലേക്ക് കയറി ..

മോളി പുതച്ചു കിടന്നുറങ്ങുന്നു ...

അവൾ തോർത്തുമെടുത്ത് ബാത്റൂമിലേക്ക് കയറി ...

7: 10 PM

മേൽ കഴുകിയ ശേഷം ജാസ്മിൻ ഡ്രസ്സ് മാറി ഹാളിലേക്കു വന്നു ...

ഷാനുവിനെ ഹാളിൽ കണ്ടില്ല .... അവന്റെ മുറിയുടെ വാതിൽ അടഞ്ഞു കിടന്നിരുന്നു ..

ഒരു ഗ്ലാസ്സ് ചായ കൂടി ഉണ്ടാക്കി കുടിച്ച്, പിൻവശത്തെ വാതിലുമടച്ച് അവൾ മുറിയിൽ കയറി ..

ഫോൺ എടുത്തു കൊണ്ട് അവൾ കിടക്കയിലേക്ക് ചാഞ്ഞു ...

ഷാനുവിന്റെ മെസ്സേജ് വന്നു കിടക്കുന്നത് കണ്ട് ആകാംക്ഷയോടെ അവളതു തുറന്നു ...

" അലമാരയിലെ രണ്ടാമത്തെ തട്ടിൽ രണ്ടു ഗുളികകളുണ്ട് ... ഒന്ന് കഴിച്ചാൽ മതി .. ഇന്ന് തന്നെ കഴിക്കണം ... "

ഒറ്റ നിമിഷം കൊണ്ട് ജാസ്മിൻ

💬 Comments

View all comments