0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10187

ആവിയായിപ്പോയി ...

പ്രചണ്ഡതാണ്ഡവമാടുന്ന കൊടുങ്കാറ്റിലെന്നവണ്ണം അവളുടെ ശരീരം വിറച്ചു കൊണ്ടിരുന്നു ...

അവൾ മെസ്സേജ് പിന്നിലോട്ട് ഒന്നോടിച്ചു ...

"വഴിയുണ്ടാക്കാം .."

അവൻ അവസാനം വിട്ട മെസ്സേജ് അതാണ് ..

ഈ കാര്യത്തിന് വഴിയുണ്ടാക്കാൻ പോയതായിരുന്നോ അവൻ ...?

റബ്ബേ.... അവൾ ഉള്ളാലെ വിളിച്ചു പോയി ...

താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയതെന്നോർത്ത് അവൾ എരിപൊരി സഞ്ചാരം കൊണ്ടു .

ഇനി എന്താണ് അവനോട് പറയേണ്ടത് ...?

എങ്ങനെയാണ് അവനെ അഭിമുഖീകരിക്കേണ്ടത് ...?

എവിടെ തുടങ്ങണമെന്നോർത്ത് അവൾ വലഞ്ഞു...

താൻ വീണ്ടും ഒരല്പം നേരത്തെയായിപ്പോയി എന്നവൾക്കു തോന്നി.

കയ്യിൽ കവറും തൂക്കി അടി കൊണ്ട് ശില പോലെ നിൽക്കുന്ന ഷാനുവിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ അവളുടെ ഹൃദയം വാർന്നൊലിച്ചു ...

ചെയ്യാത്ത കുറ്റത്തിന് താനാദ്യമായി ഷാനുവിനെ തല്ലി .....

അതിന്റെ അഗാധമായ വേദനയിൽ അവളുടെ ഹൃദയം പതം പറഞ്ഞു കരഞ്ഞു ...

ജാസ്മിൻ തല ചെരിച്ച് മോളിയെ നോക്കി.

"നിന്റെ ബുദ്ധി പോലും എനിക്ക് തോന്നിയില്ലല്ലോ മോളേ ...."

വേപഥു പൂണ്ട ഹൃദയത്തോടെ അവൾ ഫോണെടുത്തു.

" പറഞ്ഞിട്ടു പോകാമായിരുന്നു ... "

കണ്ണുനീർ തുടച്ചിട്ട് അവൾ സെൻഡിംഗ് മാർക്ക് പ്രസ് ചെയ്തു.

രണ്ടു മൂന്ന് മിനിറ്റു നേരത്തേക്ക് ഷാനു അത് കണ്ടത് കൂടെയില്ല ..

കട്ടിലിൽ നിന്ന് അവൾ എഴുന്നേൽക്കാൻ തുനിഞ്ഞതും മൊബൈൽ ശബ്ദിച്ചു ...

അവളത് പെട്ടെന്ന് തുറന്നു ...

" അപ്പോഴത് ഓർത്തില്ല..... "

" വിളിച്ചു പറയാരുന്നു ..."

" ഫോൺ ഇവിടാരുന്നു ... "

ജാസ്മിനും അപ്പോഴാണ് അതോർത്തത് ...

അവൻ മറുപടി തരുന്നുണ്ടല്ലോ എന്നതിൽ അവൾ സന്തോഷിച്ചു ..

" കഴിച്ചോ....?"

"ഇല്ല ....."

" വൈകണ്ട ....."

" കഴിച്ചിട്ടു വരാം ... "

വരണമെന്നോ വരണ്ടായെന്നോ അവൻ പറയാത്തത് അവളിൽ അല്പം സങ്കടമുളവാക്കി.

അവൾ പോയി തിരിച്ചു വന്നപ്പോഴേക്കും ഷാനുവിന്റെ മെസ്സേജ് രണ്ടെണ്ണം വന്നു കിടപ്പുണ്ടായിരുന്നു ...

" അതിന്റെ സ്ട്രാപ്പ് പുറത്തെങ്ങും ഇടണ്ട ... "

" രണ്ട് മണിക്കൂറിനുള്ളിൽ ഛർദ്ദിക്കുകയാണെങ്കിൽ മാത്രം മറ്റേ ഗുളിക കൂടി

💬 Comments

View all comments