0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10206

കഴിക്കണം ... "

" ഉം..." മെസ്സേജ് വായിച്ച ശേഷം അവൾ പറഞ്ഞു.

നിശബ്ദ നിമിഷങ്ങൾ വീണ്ടും കടന്നുപോയി. ജാസ്മിന്റെ കയ്യിൽ തന്നെയായിരുന്നു ഫോൺ , അതിന്റെ ബ്രൈറ്റ്നസ് കുറഞ്ഞു വരുമ്പോൾ വിരൽ തൊട്ടവൾ തെളിച്ചു കൊണ്ടിരുന്നു ...

"ന്താ വൈകിയേ .... ?"

" ബത്തേരിയിൽ പോയി ... " അല്പ നേരം കഴിഞ്ഞു മറുപടി വന്നു ..

" ഇവിടെ കിട്ടില്ലേ ...?" ആ കാര്യത്തിൽ ജാസ്മിൻ വെറും രണ്ടാം ക്ലാസ്സായിരുന്നുവല്ലോ...

" അറിയുന്ന കടയിൽ നിന്നെങ്ങനാ വാങ്ങാ ..."

ഒരു തിരയിളക്കം അവളിലുണ്ടായി ... ഷാനുവിന്റെ ബുദ്ധിയിൽ അവൾക്ക് അഭിമാനം തോന്നി ....

" നൊന്തോ.....?"

അവൻ ഇങ്ങോട്ടൊന്നും പറയുന്നില്ലായെന്ന് കണ്ട് സഹികെട്ട് അവൾ ചോദിച്ചു ...

" കുറഞ്ഞു പോയില്ലേ ..."

"അതെന്താ ...?"

"അത്രയ്ക്ക് ചെറ്റത്തരമല്ലേ ഞാൻ കാണിച്ചത് ...."

ജാസ്മിനൊന്നുലഞ്ഞു ... അത്തരമൊരു വാക്ക് ജീവിതത്തിലാദ്യമായിട്ടായിരുന്നു അവൾ അവനിൽ നിന്ന് കേട്ടത് ... അതിൽ നിന്നു തന്നെ അവന്റെ മാനസികാവസ്ഥയും വിഷമവും അവൾക്ക് ഊഹിക്കാവുന്നതായിരുന്നു ...

" ഇയ്യെന്നെ പറ്റിച്ച പോലെ തോന്നീട്ടാ ...."

" തോന്നലുകൾ ഒരിക്കലും സത്യമാകണമെന്നില്ലുമ്മാ ..."

ജാസ്മിന് ഉത്തരം മുട്ടി.

ഇനി എന്ത് പറയും എന്നോർത്തവൾ നഖം കടിച്ചു ...

" ഇയ്യ് ഫോണും കൂടെ എടുക്കാണ്ട് പോയപ്പോൾ ... "

" മറന്നതാണ് ...."

" മെസ്സേജ് നോക്കാഞ്ഞപ്പോ ...

ഈ കാര്യം മറന്നൂന്ന് കരുതി ....."

" ഇന്നലെ തന്നെ ഓർമ്മയുണ്ടായിരുന്നു ... "

" മോളീം കൂടെ പറഞ്ഞപ്പോ ...."

" ഓളോട് അങ്ങനെ പറയാനല്ലേ പറ്റൂ ...."

" ഇത് കുഴപ്പമുള്ളതാ ...?"

അവളാ സംസാരം ദീർഘിപ്പിക്കാൻ ശ്രമിച്ചു. ചെയ്തു പോയ തെറ്റിന്റെ പശ്ചാത്താപത്താലായിരുന്നു അത് ...

" ഏത് ...?"

"?..."

" ഒരു തവണയൊന്നും കുഴപ്പമില്ലുമ്മാ ..."

" പിന്നെയോ ....?"

അതിനു മറുപടി വരാൻ താമസിച്ചു. അപ്പോഴാണ് അതിലെ ആന്തരാർത്ഥം അവൾ തിരിച്ചറിഞ്ഞത്.

" ശരീരത്തിനു വല്ലതും ...?"

അവൾ കൂട്ടിച്ചേർത്ത് എഴുതി വിട്ടു.

💬 Comments

View all comments