Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
മാറാൻ.."
" ഇതൊക്കെ സർവ്വ സാധാരണയാടാ ... "
" ആയിരിക്കും ... പക്ഷേ ഇപ്പോൾ നിങ്ങളെനിക്ക് സ്പെഷ്യലാ ... വെരി വെരി സ്പെഷ്യൽ ... "
ഷാനുവായിരുന്നു അന്ന് പാചകരംഗം അടക്കി ഭരിച്ചത് ...
അവന്റെ കൈപ്പുണ്യത്തിൽ വിശ്വാസമുള്ള ജാസ്മിൻ തടയാതെ വിശ്രമത്തിലായിരുന്നു ....
കൃത്യം പത്തരയ്ക്ക് ചായയും ഒരു മണിക്ക് ചോറും കറികളും അവൻ റെഡിയാക്കി. ഉണങ്ങാൻ ബാക്കിയുണ്ടായിരുന്ന തുണികൾ അഴയിലിട്ടതും മഴ ചാറിയപ്പോൾ എടുത്തു വെച്ചതും അവനായിരുന്നു ...
ഉച്ച ഭക്ഷണം കഴിഞ്ഞു ജാസ്മിൻ വീണ്ടും ഒന്ന് മയങ്ങി ...
കൃത്യം നാലിന് ചായ വന്നു ...
അരിപ്പൊടി നനച്ച് വാഴയിലയിൽ പരത്തി, ശർക്കരയും തേങ്ങയും ജീരകവും ഏലയ്ക്കായും ചേർത്ത് പുഴുങ്ങിയ ഇലയട കൂടി ടേബിളിൽ വന്നപ്പോൾ ജാസ്മിൻ ഉള്ളാലെ കരഞ്ഞു പോയി ...
"ഷാ ...."
"ഉം ... "
" ഇയ്യിതെന്തു ഭാവിച്ചാ ...?"
"ന്ത് ....?"
" ഈ ഉണ്ടാക്കുന്നതൊക്കെ ..?"
" വെറും പരീക്ഷണം .... വേറൊന്നുമില്ലുമ്മാ ...."
ചിരിയോടെ പറഞ്ഞിട്ട് അവൻ അടുക്കളയിലേക്ക് പോയി ...
മോളിയെ കുളിപ്പിച്ചതും വസ്ത്രം മാറ്റിയതും അവളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിയതും അവനായിരുന്നു ...
ഇടയ്ക്ക് ജാസ്മിൻ അടുക്കളയിൽ പോയി നോക്കി ...
പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി അടുക്കി വെച്ചിരിക്കുന്നു ..
സിങ്കിലും സ്ലാബിലും തറയിലും ലൈസോളിന്റെ ഗന്ധമടിച്ചപ്പോൾ അവൻ എല്ലാം തുടച്ചതായി അവൾ മനസ്സിലാക്കി.
അവനൊരു പെൺകുട്ടിയായി ജനിക്കേണ്ടിയിരുന്നു എന്ന് അവളോർത്തു ...
അടുത്ത നിമിഷം അവളാ ചിന്ത തിരുത്തുകയും ചെയ്തു..
മോളി സെറ്റിയിലിരുന്ന് ഡോറ കാണുന്നുണ്ടായിരുന്നു ...
💬 Comments
View all comments