Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
അടയുടെയോ, മറ്റു പലഹാരങ്ങളുടെയോ ഒരു അവശിഷ്ടങ്ങളും അവളുടെ സമീപത്ത് കാണാത്തതിൽ അവൾക്ക് അത്ഭുതം തോന്നി ....
ഷാനുവെന്ന മാന്ത്രികൻ എന്ത് മന്ത്രമാണ് മോളിക്ക് പറഞ്ഞു കൊടുത്തതെന്ന് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല ...
അത്താഴ ശേഷം ജാസ്മിൻ കുറച്ചു നേരം സെറ്റിയിൽ വന്നിരുന്നു ...
പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെച്ച് ഷാനു അവൾക്കടുത്തേക്ക് വന്നിരുന്നു ...
"ങ്ങക്ക് കിടന്നൂടാരുന്നോ ....?"
" ന്ന് മൊത്തം കിടപ്പല്ലാരുന്നോ ....?"
ഷാനു പതിയെ അവളുടെ കാൽച്ചുവട്ടിലേക്കിരുന്നു ..
അവൾ പറയാതെ തന്നെ അവളുടെ ഇരുകാലുകളുടെയും വിരലുകൾ പിടിച്ച്, അവൻ ഞൊട്ട പൊട്ടിച്ചു ...
മുട്ടിനു താഴേക്ക് , അവളുടെ കാലുകൾ ഒരു തൂവലാൽ ഉഴിയുന്ന പോലെ അവനുഴിഞ്ഞു കൊണ്ടിരുന്നു ...
"ഷാ ...."
" ന്താ മ്മാ .....?"
"മതീടാ ...."
" ന്തേ ....?"
"ഇയ്യിന്ന് കൊറേ കഷ്ടപ്പെട്ടതല്ലേ ....?"
"അതെന്റെ കടമയല്ലേ മ്മാ ...." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ....
ഹൃദയം പേരറിയാത്ത ഏതോ ഒരു വികാരത്താൽ വേലിയേറ്റം കൊള്ളുന്നത് അവളറിയുന്നുണ്ടായിരുന്നു ...
അവനെന്ത് പകരം കൊടുക്കും എന്നതോർത്ത് അവളുടെ മനസ്സു നീറി....
ഒരാൾക്ക് സമർപ്പിച്ച മനസ്സും ശരീരവും കൊടുക്കാൻ മാത്രം മോശക്കാരനല്ല അവൻ ...
താൻ ചെയ്യുന്നതെല്ലാം അവനോടു ചെയ്യുന്ന ചതിയാണെന്ന് അവളുടെ മനസ്സു പറഞ്ഞു ...
"എഴുന്നേൽക്കുമ്മാ ...."
ഷാനു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു ...
മോളിയെ ഷാനു കട്ടിലിൽ കൊണ്ടു പോയി കിടത്തിയിരുന്നു..
"ഉറങ്ങണ്ടേ....?"
മറുപടി പറയാതെ ജാസ്മിൻ അവനെ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു ...
അവളെ റൂമിന്റെ വാതിൽക്കൽ വരെ കൊണ്ടു ചെന്നാക്കിയിട്ട്
💬 Comments
View all comments