Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
ഷാനു അവളുടെ മൂർദ്ധാവിൽ മുകർന്നു ...
" ഗുഡ് നൈറ്റ് ജാസൂമ്മാ ....."
അവൻ തിരിയുന്നത് കണ്ടു കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി ...
വാതിലിലേക്ക് പിൻവശം ചാരി മുളചീന്തും പോലെ അവൾ പൊട്ടിക്കരഞ്ഞു ...
" ന്റെ വാവേ ...."
10 : 00 AM
ഷാനുവാണ് മോളിയെ ഒരുക്കിയത് ....
ചുരിദാർ ധരിച്ച് ജാസ്മിനും ഹാളിലേക്ക് വന്നു ..
" പോകാം ..." അവൻ ഉമ്മയെ നോക്കി ...
ഷാനു കാർ തിരിച്ചിട്ടിരുന്നു ...
"ങ്ങളെന്താ ന്നും മിണ്ടാത്തെ ...?"
ഡ്രൈവിംഗിനിടയിൽ അവൻ ചോദിച്ചു ...
" ഒന്നുമില്ലെടാ ...."
അവളുടെ അവസ്ഥ അറിയാവുന്ന ഷാനു പിന്നീട് ഒന്നും സംസാരിച്ചില്ല ...
സുജയുടെ വീട്ടിൽ ജാസ്മിനേയും മോളിയേയും ഇറക്കി വിട്ട ശേഷം ഷാനു സിം എടുക്കാൻ ടൗണിലേക്ക് പോയി..
"കുറേയായല്ലോ ജാസി കണ്ടിട്ട് .... ?"
അവളെ കണ്ടതേ സുജ ചോദിച്ചു ...
" സുയാൺടീ ...." എന്ന വിളിയോടെ മോളി ഓടിച്ചെന്ന് അവളുടെ കാൽ മുട്ടുകളിൽ വട്ടം കെട്ടിപ്പിടിച്ചു ...
" വരണമെന്ന് കരുതും ... സമയം കിട്ടണ്ടേ ....?"
"പിന്നേ നീയവിടെ മലമറിക്കുകയല്ലേ ..."
" ഏർവാടിയിൽ പോയി വന്നു മോളിക്കൊരു പനി, പിന്നെ എനിക്ക് ... അതു കഴിഞ്ഞപ്പോ പെരും മഴയും..." ജാസ്മിൻ വിശദീകരിച്ചു തുടങ്ങി ...
"ഏതായാലും നീ ഒന്ന് ഒടഞ്ഞിട്ടുണ്ട്.." ജാസ്മിനെ ഒന്നിരുത്തി നോക്കിക്കൊണ്ട് സുജ പറഞ്ഞു ...
ജാസ്മിന്റെ ഉള്ളിൽ ഒരു കൊളുത്തു വീണു ...
"വല്ല അവിഹിതോം വന്നു ചാടിയോ ടീ ....."
"
💬 Comments
View all comments