Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
പോടീ പന്നത്തരം പറയാതെ ... " ജാസ്മിൻ ദേഷ്യപ്പെട്ടു ...
"വാ ... ചായയെടുക്കാം ... "
സുജ മോളിയെ എടുത്തു അകത്തേക്ക് നടന്നു ... പിന്നാലെ ജാസ്മിനും ...
ഒരു പെണ്ണ് മറ്റൊരു പെണ്ണിന്റെ ശരീര ഭാഗങ്ങളുടെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധാലുവാണെന്ന് ജാസ്മിൻ തിരിച്ചറിയുകയായിരുന്നു ...
പെണ്ണ് പെണ്ണിനെ അറിയും.... അത് അധൃഷ്യമായ ഒരു സത്യം തന്നെയാണെന്ന് സുജയുടെ വാക്കുകളാൽ അവൾ മനസ്സിലാക്കി ...
"ഷാനു എവിടെ ....?"
"അവൻ ടൗണിലേക്ക് പോയി ... ഒരു സിമ്മെടുക്കാൻ ....."
" എന്തേ .... ?"
"ഇക്ക വരുന്നുണ്ട് ... "
" അപ്പോ ചുമ്മാതല്ല ശരീരമൊക്കെ ഒന്ന് തുടുത്തത് ... " സുജ ചിരിച്ചു ...
"നിനക്കീ ഒരു കാര്യം മാത്രേ പറയാനുള്ളോ ...?"
സഹികെട്ട് ജാസ്മിൻ ചോദിച്ചു ...
"പിന്നല്ലാതെ ...." സുജ ചിരിച്ചു ...
"ആകെ ക്ഷീണാടീ... പീരീഡാ ...."
വിഷയം മാറ്റാനായി ജാസ്മിൻ പറഞ്ഞു ...
" അത് നീ വണ്ടിയിറങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ...."
തിളയ്ക്കുന്ന വെള്ളത്തിൽ ചായപ്പൊടിയിട്ടു കൊണ്ട് , തിരിഞ്ഞു നോക്കാതെ സുജ പറഞ്ഞു ...
ഇത്തവണ ജാസ്മിൻ ശരിക്കും നടുങ്ങി ... ഇത്തരം കാര്യങ്ങളിൽ സുജയ്ക്കുള്ള പരിജ്ഞാനമോർത്ത് അവൾ ഉള്ളാലെ അത്ഭുതപ്പെടുകയും ചെയ്തു..
ഷാനു വന്നു, ഉച്ചയൂണും കഴിച്ച ശേഷമാണ് മൂവരും തിരികെ വീട്ടിലേക്ക് പോയത് ...
അന്ന് രാത്രി ഷാഹിറിന്റെ കോൾ വന്നപ്പോൾ ജാസ്മിൻ മുറിയിലേക്ക് പോയി ...
"സിമ്മെടുത്തോ.....?"
"ഉം ... "
" ഏറിയാൽ പത്തു ദിവസം ... അതിനുള്ളിൽ എത്തും...."
💬 Comments
View all comments