Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
സ്നേഹത്തിന്റെ ബാക്കി മതീമ്മാ നിക്ക് ...."
ഷാനുവിന്റെ വാക്കുകൾ ഇടറിയത് അവളറിഞ്ഞു ...
ഹൃദയം നിറഞ്ഞു കവിഞ്ഞ തള്ളിച്ചയിൽ അവളവനെ ഗാഢം പുണർന്നു ...
" ന്റെ വാവേ ....."
ഷാനുവും അവളെ ചുറ്റിപ്പിടിച്ചു ...
സ്നേഹവും പ്രണയവും ....!
അത് സത്യസന്ധമായ ഒരു വികാരമാണ് ... നിഷ്ക്കർഷകളും നിബന്ധനകളും ചേർത്താൽ അത്രത്തോളം ഹീനമായ വികാരവും വേറെയില്ല എന്നത് മറ്റൊരു പരമാർത്ഥം ...
ഞാൻ നിന്നെ സ്നേഹിക്കുന്നു ... പക്ഷേ അതിന് നീ ഉപാധികളോ നിയന്ത്രണങ്ങളോ വെച്ചു തുടങ്ങിയാൽ എന്റെ സ്നേഹം നിനക്കൊരു ഭാരമായിത്തീരും .. അതിലേറെ ഭാരം എനിക്കും ..... പിന്നീടത് നാട്യങ്ങളാകാറാണ് പതിവ് ....
തന്നെ അവൻ മനസ്സിലാക്കിയതു പോലെ ഒരാളും ഇന്നുവരെ മനസ്സിലാക്കിയിട്ടില്ലെന്നും അതിനായി , ഇനിയൊരാൾ ജനിക്കാനിടയില്ലെന്നും മനസ്സിൽ പലവുരു ഉരുക്കഴിച്ച്, തങ്കലിപികളാൽ തന്റെ ഹൃദയത്തിന്റെ കോണുകളിലെല്ലായിടത്തും ലിഖിതം തുന്നുകയായിരുന്നു അവൾ....
ഹൃദയം ഹൃദയം കൊരുത്ത്, തന്റെ പ്രാണനെ പുൽകിയുള്ള ആ ഇരിപ്പ് രാവെളുത്തപ്പോഴാണ് അല്പമെങ്കിലും അകന്നത് ...
ഷാനുവിന്റെ കാൽ തരിച്ചില്ല ... കടച്ചിലെടുത്തില്ല .... കാരണം അവൾ അവനൊരു ഭാരമല്ലായിരുന്നു ...
സോഫയുടെ ചെറിയ ചായ്‌വിൽ രണ്ടു ശരീരങ്ങൾക്കു പുണർന്നു കിടക്കാൻ സ്ഥലസൗകര്യം ഉണ്ടായത് അവരുടെ മനസ്സ് ... അതു മാത്രം ഒന്നായതു കൊണ്ടായിരുന്നു ....
വാങ്ക് വിളി മുഴങ്ങി ... നിശബദ്തയിൽ ആ സ്വരം അവനെ ഉണർത്തി....
"ജാസൂമ്മാ ...."
"ഉം ...." അവളും ഉണർന്നിരുന്നു ...
" നേരം വെളുത്തു ...."
" കുറച്ചു നേരം കൂടി കഴിയട്ടെ ടാ ...."
അവന്റെ കഴുത്തടിയിലേക്ക് മുഖം
💬 Comments
View all comments