Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
മിക്കവരുടെയും കാര്യം ഇതൊക്കെ തന്നാ..."
മാഷ് ചിരിയോടെ നിന്നു ...
മോളിയേയും കൂട്ടിയാണ് ഇരുവരും വീട്ടിലേക്ക് പോയത് ... പോകുന്ന വഴിയിൽ സുജയെ സന്ദർശിക്കാനും അവർ മറന്നില്ല..
ഷാനു അന്ന് വൈകിയാണ് എത്തിയത് ... അത് മനപ്പൂർവ്വമാണെന്ന് ജാസ്മിന് മനസ്സിലായി ...
കുളിയും ചായകുടിയും കഴിഞ്ഞ് ഷാനു സെറ്റിയിലിരുന്നു ... മോളി ഡോറയ്ക്കു മുൻപിലും ...
ഷാഹിർ സിറ്റൗട്ടിലിരുന്ന് ഫോൺ ചെയ്യുകയായിരുന്നു ...
അത്താഴ ശേഷം ഷാനു ഷാഹിറിനോട് ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് കയറി ...
"ഓനെന്തു പറ്റി ജാസി ....?" ഷാഹിർ ചോദിച്ചു ...
" അതോ ഇങ്ങനെ തന്നെയാണോ അവൻ ...?"
" ചിലപ്പോഴൊക്കെ .... പഠിക്കാനുണ്ടാവും ഇക്കാ....." അവൾ പറഞ്ഞു ...
" കോളേജിലൊക്കെയല്ലേ ... ഇനി വല്ല പ്രേമവും ....?"
" ഒന്ന് മിണ്ടാതിരിയിക്കാ... ഓനെന്റെ കുട്ട്യാ ... സ്കൂളിലെ കാര്യമൊക്കെ അവനെന്നോട് പറയുന്നുണ്ട് .... " ജാസ്മിൻ ഷാനുവിന്റെ രക്ഷയ്ക്കെത്തി...
വാതിലടച്ചു , അതിൽ ചാരി നിന്ന് തേങ്ങുന്ന ഷാനു അവരുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു ...
പെണ്ണിനോളം അഭിനയ ചാരുത ഒരിക്കലും ആണിന് അവകാശപ്പെടാനാകില്ലെന്ന് ഷാനു തിരിച്ചറിയുകയായിരുന്നു ...
സാഹചര്യങ്ങളെ കീഴ്മേൽ മറിക്കാൻ ശേഷിയുള്ളവളാണ് സ്ത്രീ .... അവളുടെ പ്രഹര ശേഷിക്കു മുൻപിൽ പുരുഷൻ എന്നത് വെറും വാക്കു മാത്രമാണ് ...
സ്നേഹത്തിലായാലും ശരി ... സംഹാരത്തിലായാലും ശരി ....
പിറ്റേന്ന് പുലർച്ചെ തന്നെ ഷാഹിർ കൽപ്പറ്റയ്ക്കു പോയി ...
ഷാനുവും മോളിയും എഴുന്നേറ്റു വന്നപ്പോഴക്കും ഷാഹിർ പോയിരുന്നു.
ജാസ്മിനും ഷാനുവും അഭിമുഖം കണ്ടെങ്കിലും മിണ്ടുവാൻ അവർക്ക് വാക്കുകളില്ലായിരുന്നു
💬 Comments
View all comments