Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]
ശയിക്കുമ്പോൾ അവളുടെ മനസ്സ് ഷാനുവിലായിരുന്നു ... അവന്റെ കരുതലും സ്നേഹവും കാരുണ്യവും വാത്സല്യവും ഒന്നും മറ്റൊന്നിനു പകരമാവില്ല എന്ന തിരിച്ചറിവിലേക്ക് കൂടി അവൾ എത്തിച്ചേർന്നിരുന്നു ...
ഉച്ചയായപ്പോൾ ഇരുവരും കൂടി മാഷിന്റെ വീട്ടിലേക്ക് പോയി ...
" ഇന്ന് വരൂ ന്ന് മോള് പറഞ്ഞിരുന്നു ... "
ഷാഹിറിനെ കണ്ട് മാഷ് പറഞ്ഞു ...
" അധിക ദിവസമൊന്നും ഉണ്ടാവില്ല മാഷുപ്പാ ..."
"അതെന്തേ....?"
" കുറച്ചു കാശിന്റെ ഇടപാടുണ്ട് ... പിന്നെ സ്ഥലത്തിന്റേം..."
" സ്ഥലമോ ...?"
"ഉം ... എനിക്ക് വീടെടുക്കാൻ സഹായം ചെയ്ത ഒരാൾക്ക് ബിനാമിയായി നിൽക്കേണ്ടി വന്നു ... അതൊന്ന് മാറ്റിയെഴുതണം ... പിന്നെ സിയാദിന്റെ കയ്യിൽ എന്റെ കുറച്ച് കാശ് കുടുങ്ങിയിട്ടുണ്ട് ... അതിനൊരു തീരുമാനമുണ്ടാക്കണം .."
" ബിനാമി ഇടപാടൊന്നും നമുക്ക് വേണ്ട മോനേ ...."
" ഇല്ല മാഷുപ്പാ ... ആള് വിശ്വസ്തനാണ്... മാത്രമല്ല, തിരിച്ചെഴുതിക്കൊടുത്താൽ അത് തീർന്നു..."
ജാസ്മിൻ ചായയുമായി വന്നു ... അവിടെയും അടുക്കളക്കാരി അവളായിരുന്നുവല്ലോ..
അവൾക്കു പിന്നിൽ മുംതാസുമ്മ വരുന്നതു കണ്ട് ഷാഹിർ എഴുന്നേറ്റു ..
" ഞാൻ മുറിയിലേക്ക് വരുമായിരുന്നല്ലോ ഉമ്മാ ..."
"അത്ര വയ്യായ്കയൊന്നും ഇപ്പോഴില്ല മോനേ എനിക്ക് ...."
" ഉള്ളതൊക്കെ ചേർത്ത് ഇവിടെന്തെങ്കിലും ചെയ്ത് നിൽക്കാൻ നോക്ക് ... "
അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ മാഷ് പറഞ്ഞു ...
"ആഗ്രഹമില്ലാഞ്ഞിട്ടല്ല മാഷേ .... ഇനിയീ കടങ്ങളൊക്കെ വീട്ടി പത്തു രൂപ കയ്യിൽ വരുമ്പോഴേക്കും മോളിക്ക് പ്രായമാകും ... അത് കഴിയുമ്പോൾ അടുത്തത് വരും ... ഞങ്ങൾ പ്രവാസികളുടെ
💬 Comments
View all comments