0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]

ചെയ്യലുമൊക്കെ ജാസ്മിൻ പെട്ടെന്ന് തീർത്തു. മാഷും മോളിയും കഥ പറച്ചിലുമായി സിറ്റൗട്ടിലായിരുന്നു. മുംതാസിന് ചായ കൊടുത്ത ശേഷം മുറിക്കു പുറത്തിറങ്ങുമ്പോഴാണ് ഷാനു ഉറക്കമെഴുന്നേറ്റു വരുന്നത് ...

"നേരം ഉച്ചയാകാറായി ... " അവൾ കളിയാക്കി ... പക്ഷേ എന്തുകൊണ്ടോ അവളുടെ നോട്ടം അവന്റെ മുഖത്തേക്ക് നീണ്ടില്ല ...

"മോളിയെവിടെ ...."

" പുറത്തുണ്ട് ...." പറഞ്ഞിട്ട് അവൾ വേഗം അടുക്കളയിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മാഷ് ജാസ്മിനെ വിളിച്ചു.

"മോളെ .... നാളെ മുംതാസിനെയും കൊണ്ട് ഞാൻ ബാംഗ്ലൂർക്ക് പോവുകയാണ് ... എന്റെ ഒരു സുഹൃത്തിന്റെ മകൻ അവിടെ ഡോക്ടറാണ്. ... "

" ഞങ്ങളും വരട്ടെ ... "

" അത് വേണ്ട ... അല്ലെങ്കിൽ തന്നെ നീ ഞങ്ങൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.  ഞങ്ങളെ നോക്കാനുള്ളവർ പണമുണ്ടാക്കാനായി ഓടുന്നു ... "

"അങ്ങനെയൊന്നും പറയല്ലേ ഉപ്പാ..."

"അത് സാരമില്ല, കയ്യിൽ പണം ഇല്ലെങ്കിലും ചികിത്സിക്കണം , അപ്പോൾ പിന്നെ പണം വച്ചു കൊണ്ട് ചികിത്സിക്കാതിരിക്കുന്നതിൽ എന്തർത്ഥം?"

ജാസ്മിൻ വാക്കുകൾ കാതോർത്തു.

"നിനക്ക് ഓടി വരാൻ ഒരു സ്ഥലം ഇതേ ഉള്ളൂ എന്ന് എനിക്കറിയായ്കയല്ല, പിന്നെ ഷാനു മുതിർന്ന കുട്ടി ആയില്ലേ ... ഒന്നു രണ്ടാഴ്ച പിടിക്കും ഞങ്ങൾ തിരിച്ചു വരാൻ ...."

"ഉം ... "

" രണ്ടു ദിവസം കൂടുമ്പോൾ ഇവിടെ വന്ന് ഒന്ന് വൃത്തിയാക്കിയിടണം... ചാവി ഞാൻ കടയിൽ ഏല്പിച്ചിട്ടു വിളിക്കാം ... "

" ശരി ഉപ്പാ..."

" ഭക്ഷണം അധികമൊന്നും ഉണ്ടാക്കി വെയ്ക്കണ്ട ... നാളെ പുലർച്ചെ പോകും ... " പറഞ്ഞിട്ട് മാഷ് റൂമിലേക്ക് പോയി ...

ഉച്ചയ്ക്ക് എല്ലാവരും കൂടെ ഇരുന്നാണ് ഭക്ഷണം കഴിച്ചത് ... അതിനു ശേഷം മാഷിന്റെ നിർബന്ധം കാരണം ജാസ്മിനും കുട്ടികളും പോകാനിറങ്ങി ... മുംതാംസിനോട് യാത്ര പറയുമ്പോൾ ജാസ്മിന്റെ മിഴികൾ നിറഞ്ഞിരുന്നു. അവരറിയാതെ അവൾ മിഴികൾ തുടച്ചു.  മാഷ് സിറ്റൗട്ടിൽ പുഞ്ചിരിച്ച മുഖവുമായി അവരെ യാത്രയയക്കുമ്പോഴും ആ ഹൃദയ വ്യഥ എന്താണെന്ന് ജാസ്മിന് നന്നായറിയാമായിരുന്നു..

"എനിക്ക് പിറക്കാതെ പോയ മകൾ ആണ്

💬 Comments

View all comments