0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്]

വിളിച്ചു ... പതറിയതും ജീവനില്ലാത്തതുമായ ആ സ്വരത്തിന്റെ ഉടമ തന്റെ മകനാണെന്നറിഞ്ഞപ്പോൾ അവളുടെ ഹൃദയം ഒന്നു തിളച്ചു ... വാരിപ്പുണരാനും അവനെ ചേർത്ത് ആശ്വസിപ്പിക്കാനും അവളുടെ മനം തുടിച്ചു ... കൺകോണിലേക്ക് ഇറ്റുവീണ ഒരു തുള്ളി, അവൻ കാണാതെ ടോപ്പിന്റെ ഷോൾഡർ ഭാഗം കൊണ്ട് ഉരുമ്മി തുടച്ച് അവളവനെ ചോദ്യഭാവത്തിൽ നോക്കി ...

"എനിക്ക് .... എനിക്ക്..." അവൻ വിക്കി ...

" പോയി കുളിച്ചിട്ടു വാ..." അവന്റെ മനസ്സ് അറിഞ്ഞു വായിച്ചിട്ടും അവളങ്ങനെയാണ് പറഞ്ഞത്...

ഷാനു കുളിക്കാൻ കയറി .. അവളവന് ഉപ്പുമാവും കറിയും ചായയും എടുത്തു വെച്ചു ... ഷാനു കുളി കഴിഞ്ഞിറങ്ങിയപ്പോൾ ടേബിളിൽ ഭക്ഷണമിരിക്കുന്നു ...  അവന് ഒരു ഗ്ലാസ്സ് ചൂടുവെള്ളവുമായി അവൾ വന്നു പറഞ്ഞു ...

" ഞാൻ ജമീലാത്തയുടെ അടുത്തേക്ക് പോകുന്നു ... അയൽക്കൂട്ടത്തിന്റെ ആവശ്യമുണ്ട് ... "

അത് പതിവുള്ളതാണെങ്കിലും അത്ര നേരത്തെ അവൾ പോകാറില്ല , മാത്രമല്ല അവരാരെങ്കിലും ഫോണിൽ വിളിക്കുമ്പോഴാണ് അവൾ പോകാറ് ...

"ജാസൂമ്മ .....?" അവൾ കഴിച്ചോ എന്നയർത്ഥത്തിൽ അവനവളെ നോക്കി.

"മോളി കഴിച്ചതിൽ ബാക്കിയുണ്ടായിരുന്നു ....." അവളത്രയും പറഞ്ഞ ശേഷം അടുക്കളയിലേക്ക് പോയി ...

പുറകു വശത്തെ വാതിൽ അടയുന്ന ശബ്ദം കേട്ടു ...

ഉമ്മ തന്നെ അവഗണിക്കുകയാണ് ... മോളി പോയിക്കഴിഞ്ഞ് പ്രതീക്ഷകളോടെ ഇറങ്ങി വന്ന പുലരി തന്നെ വിഡ്ഢിയാക്കിയതറിഞ്ഞ് അവന്റെ ചങ്കു നുറുങ്ങി ... വലം കൈയ്യിൽ വാരിയെടുത്ത ഉപ്പുമാവ് തിരികെ പാത്രത്തിലേക്കിട്ട് പുറം കൈ കൊണ്ട് മിഴികൾ തുടച്ച് അവനെഴുന്നേറ്റു ... ജമീലാത്തയുടെ പശുവിനായി വെച്ചിരിക്കുന്ന കാടിബക്കറ്റിലേക്ക്

💬 Comments

View all comments