Chapter Title : ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്]
... ഇന്നലെ തന്നെ ഭരിച്ച ദു:ഷ്ചിന്തകൾ എല്ലാം തന്നെ വിട്ടൊഴിഞ്ഞ പോയ ഒരാശ്വാസം അവനുണ്ടായിരുന്നു ... അവൻ റൂമിലേക്ക് കയറി ഫോണെടുത്തു .... ഉമ്മായുടെ വാട്സാപ്പ് ഓപ്പൺ ചെയ്തു ...
" എനിക്ക് തെറ്റുപറ്റി... എനിക്കു തെറ്റേ പറ്റിയിട്ടുള്ളൂ ... ജാസൂമ്മാ എനിക്ക് മാപ്പു തരണം ... എനിക്ക് എല്ലാം മനസ്സിലായി .... ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാ ... ന്നെ വെറുക്കല്ലേ ട്ടോ .... പിന്നെ, പിന്നെ, ഇതാരും അറിയല്ലേ ..... അറിഞ്ഞാൽപ്പിന്നെ ഷാനു ഇല്ലാട്ടോ ....."
അടുക്കും ചിട്ടയുമില്ലാത്ത വാക്കുകളിൽ തന്റെ മനസ്സെഴുതിയവൾക്ക് സമർപ്പിച്ചു കൊണ്ട് , അവൻ കട്ടിലിലേക്ക് വീണു ...
ഉരുക്കുപാളത്തിൽ ബോഗികൾ ഓടി മറയുന്നതു പോലെ അവന്റെ മനസ്സിൽ ഓർമ്മകൾ പാഞ്ഞു പോയി ...
ആ ഗന്ധം ....!
ആ സാമീപ്യം ....!
എല്ലാം .... എല്ലാം .....
"ജാസൂമ്മാ ......" ഹൃദയം തകർന്ന നിലവിളിയുമായി ജ്വരം ബാധിച്ചവനേപ്പോലെ അവൻ കിടക്കയിൽ കിടന്ന് വിറച്ചു കൊണ്ടിരുന്നു .....
(തുടരും ....)
💬 Comments
View all comments