0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്]

പോകുന്ന ഓട്ടോറിക്ഷയുടെ ശബ്ദം അകന്നു തുടങ്ങിയപ്പോഴാണ് ഷാനുവിന്റെ വാതിൽ തുറന്നത് ... അയൽക്കൂട്ടത്തിലെയും മറ്റു ഗ്രൂപ്പുകളിലേയും വാട്സാപ്പ് നോക്കുകയായിരുന്നു അവൾ...

ഷോട്സിലും ടീഷർട്ടിലും അവൻ ഹാളിലേക്കു വന്നപ്പോൾ അവളമ്പരുന്നു ...

ഷാനു .... അവൻ തന്നെയാണോയിത് ...?

ഒറ്റ രാത്രി  കൊണ്ട് കരുവാളിച്ചു പോയ പോലെ മുഖം .... അലസമായി നെറ്റിയിലേക്ക് വീണു കിടക്കാറുള്ള മുടിയിഴകൾ ഷോക്കടിച്ചതു പോലെ ക്രമരഹിതമായി ഉയർന്നു താണിരിക്കുന്നു ...

കരഞ്ഞുവെന്നുറപ്പ് ... മിഴിനീർ തുള്ളികൾ ഒഴുകിയിറങ്ങിയ പാട് കവിളിൾ കാണാം ... മീശ രോമങ്ങൾക്കു താഴെ സദാ ചുവന്നു നനഞ്ഞിരിക്കുന്ന അവന്റെ അധരങ്ങൾ കശുവണ്ടിച്ചുന പറ്റിയതു പോലെ ചിലയിടത്ത് ചുവന്നും കറുത്തും ഉണങ്ങിയിരിക്കുന്നു ...

അവളുടെ ഹൃദയത്തിൽ നിന്നും അനുകമ്പയുടെ നീരുറവ പൊട്ടി ..

"ജാസൂമ്മാ....." ഷാനു വിളിച്ചു ... പതറിയതും ജീവനില്ലാത്തതുമായ ആ സ്വരത്തിന്റെ ഉടമ തന്റെ മകനാണെന്നറിഞ്ഞപ്പോൾ അവളുടെ ഹൃദയം ഒന്നു തിളച്ചു ... വാരിപ്പുണരാനും അവനെ ചേർത്ത് ആശ്വസിപ്പിക്കാനും അവളുടെ മനം തുടിച്ചു ... കൺകോണിലേക്ക് ഇറ്റുവീണ ഒരു തുള്ളി, അവൻ കാണാതെ ടോപ്പിന്റെ ഷോൾഡർ ഭാഗം കൊണ്ട് ഉരുമ്മി തുടച്ച് അവളവനെ ചോദ്യഭാവത്തിൽ നോക്കി ...

"എനിക്ക് .... എനിക്ക്..." അവൻ വിക്കി ...

" പോയി കുളിച്ചിട്ടു വാ..." അവന്റെ മനസ്സ് അറിഞ്ഞു വായിച്ചിട്ടും അവളങ്ങനെയാണ് പറഞ്ഞത്...

ഷാനു കുളിക്കാൻ കയറി .. അവളവന് ഉപ്പുമാവും കറിയും ചായയും എടുത്തു വെച്ചു ... ഷാനു കുളി കഴിഞ്ഞിറങ്ങിയപ്പോൾ ടേബിളിൽ ഭക്ഷണമിരിക്കുന്നു ...  അവന് ഒരു ഗ്ലാസ്സ് ചൂടുവെള്ളവുമായി അവൾ വന്നു പറഞ്ഞു ...

" ഞാൻ ജമീലാത്തയുടെ അടുത്തേക്ക് പോകുന്നു ... അയൽക്കൂട്ടത്തിന്റെ ആവശ്യമുണ്ട് ... "

അത് പതിവുള്ളതാണെങ്കിലും അത്ര നേരത്തെ അവൾ പോകാറില്ല , മാത്രമല്ല അവരാരെങ്കിലും ഫോണിൽ വിളിക്കുമ്പോഴാണ് അവൾ പോകാറ് ...

"ജാസൂമ്മ .....?" അവൾ കഴിച്ചോ എന്നയർത്ഥത്തിൽ അവനവളെ നോക്കി.

"മോളി കഴിച്ചതിൽ ബാക്കിയുണ്ടായിരുന്നു ....." അവളത്രയും പറഞ്ഞ ശേഷം അടുക്കളയിലേക്ക് പോയി ...

പുറകു വശത്തെ വാതിൽ അടയുന്ന ശബ്ദം കേട്ടു ...

ഉമ്മ തന്നെ അവഗണിക്കുകയാണ്

💬 Comments

View all comments