Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]
വേണ്ടൂ...." അയ്യപ്പൻ പുഞ്ചിരിയോടെ പറഞ്ഞു ...
" എന്നാൽ വണ്ടി ഷോപ്പിൽ ഒന്ന് കാണിച്ചേക്ക് ... " മാഷ് പറഞ്ഞു ...
" ഞാൻ വീട്ടിലേക്കു പോകുമ്പോൾ കൊടുത്തിട്ടേ പോകൂ മാഷേ ......"
"അപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ പോകാം ല്ലേ ...?" മാഷ് മുംതാസിന്റെ മുഖത്തേക്ക് നോക്കി ... അവർ തലയാട്ടി ... ക്ഷീണമുള്ളതിനാൽ അയ്യപ്പന്റെ കൂടെ തന്നെ അവരും ഇറങ്ങി .... മുറ്റത്തു നിന്ന് ഇന്നോവ റോഡിൽ കയറി മറയുന്നതുവരെ ജാസ്മിൻ സിറ്റൗട്ടിൽ നോക്കി നിന്നു.
തിരികെ വാതിലടച്ച് ജാസ്മിൻ സെറ്റിയിൽ വന്നിരുന്നു ... ഇത്ര കാലത്തിനിടയ്ക്ക് എങ്ങോട്ടും പോകുവാൻ സാഹചര്യമൊത്തിട്ടില്ല, അങ്ങനെയായിരുന്നു ജീവിതം ... വയനാട് ജില്ല വിട്ട് പുറത്തു പോയത് ഒരിക്കൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായിരുന്നു എന്നവൾ ഓർത്തു ... അന്നും പോയത് ഉമ്മയുടെ കൂടെയാണ് ... അല്ലാതെ ഒരു സാഹചര്യവും ഉണ്ടായിട്ടില്ല ... ഷാനു പക്ഷേ വൺഡേ ടൂറിനൊക്കെ പോകാറുണ്ടായിരുന്നു , അധികം രാത്രിയാകാതെ തിരിച്ചെത്തുമായിരുന്നു ...
ഷാനു .....
അവൻ സമ്മതിക്കുമോ ?
ഒരാഴ്ച മുൻപുള്ള ഷാനു ആയിരുന്നുവെങ്കിൽ ഇപ്പോൾ തന്നെ പുറപ്പെടുമായിരുന്നു ...
പക്ഷേ ഇപ്പോൾ .....? അവൾക്കൊരു പേടി തോന്നി.
പക്ഷേ എന്തുവന്നാലും അവനെ സമ്മതിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു.
മാഷൊക്കെ വന്നതിനു ശേഷം അവളുടെ മനസ്സിന് ഒരു ഊർജ്‌ജം കിട്ടി ... ചുറുചുറുക്കോടെ ജോലികൾ ചെയ്തു തുടങ്ങി ... അല്ലെങ്കിലും നാളെ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ട് , നേടാനുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണല്ലോ നമ്മൾ ഉണർന്നു പ്രവർത്തിക്കുക ...
പക്ഷേ അവളുടെ ഉത്സാഹം ഷാനുവിനില്ലായിരുന്നു ... പതിവു പോലെ മോളിയെ കൂട്ടി വന്നു ... ചായ കുടി, ഗെയിം അതങ്ങനെ പോയി ... രാത്രി അത്താഴം കഴിഞ്ഞു . പതിവുകൾ ആരും തെറ്റിച്ചില്ല ..
"മാഷും ഉമ്മയും വന്നിരുന്നു ...." രാത്രി അവൾ മെസ്സേജ് ചെയ്തു.
"ഉം ... "
" അവർ ഒരു സ്ഥലം വരെ പോകുന്നു ...."
"ഉം ....."
"നമ്മളോടും കൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ... "
ഷാനു നിശബ്ദത .... കുറച്ചു നേരം കഴിഞ്ഞു
💬 Comments
View all comments