Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]
തന്നെ മനപ്പൂർവ്വം അവഗണിക്കാനവൻ ചെയ്യുന്നതാണെന്ന് മനസ്സിലാക്കിയ ജാസ്മിൻ മുഖവിലയ്ക്കെടുത്തില്ല.
രണ്ടു ദിവസം കൂടി കഴിഞ്ഞു ... മാഷും മുംതാസും വീട്ടിൽ വരുമ്പോൾ ഷാനു അവിടെയില്ലായിരുന്നു. മുംതാസുമ്മ ഉഷാറായിരുന്നു ... അവരുടെ മുഖത്തെ തെളിച്ചവും സന്തോഷവും കണ്ട് ജാസ്മിനും സന്തോഷമായി ... മാഷിന്റെ വണ്ടിയിലായിരുന്നു അവർ വന്നത് .. ഡ്രൈവർ അയ്യപ്പേട്ടനും കൂടെയുണ്ടായിരുന്നു ... അയ്യപ്പൻ മാഷുടെ സ്ഥിരം ഡ്രൈവറാണ് ... മാഷിന്റെ വണ്ടി അയാളുടെ വീട്ടിലാണ് സൂക്ഷിക്കാറുള്ളത് ...
"മോള് ഷാഹിറിനെ വിളിച്ചു ചോദിച്ചിരുന്നോ ? "
" ഇക്ക തടസ്സം പറയുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ ?"
"അപ്പോൾ ബാക്കി മുംതാംസ് പറയും ... " മാഷും അയ്യപ്പനും സിറ്റൗട്ടിലേക്ക് മാറി ...
" എന്താണുമ്മാ ഇത്രയ്ക്ക് സസ്പെൻസ് ...?"
" ഒന്നുമില്ല മോളേ ... ബാംഗ്ലൂരിലേക്ക് പോയപ്പോൾ മനസ്സുകൊണ്ട് റബ്ബിന് നേർന്നിട്ടതാ ഏർവാടി വരെ പോകാൻ ... റസൂലിന്റെ കാരുണ്യം കൊണ്ട് ഇപ്പോ സുഖമായി... നമുക്കൊന്ന് പോയാലോ .....?"
ജാസ്മിന് സന്തോഷവും കരച്ചിലും ഒരുമിച്ചു വന്നു ...
" അതിനിപ്പോൾ എന്താണുമ്മാ ...." ജാസ്മിൻ അവരെ കെട്ടിപ്പിടിച്ചു ...
"നമുക്ക് പോയേക്കാംന്ന് ... "
" ഇത്ര ദൂരമില്ലേ .. ഷാഹിർ സമ്മതിക്കുമോ ...?"
"ഏർവാടിയിലേക്കാണെന്നൊന്നും അറിയില്ല , മാഷുപ്പാ പറഞ്ഞിട്ടുമില്ലായിരുന്നല്ലോ ... സമ്മതിക്കാതെ എവിടെ പോകാൻ ?"
ജാസ്മിൻ അവരെ നെഞ്ചോടു ചേർത്തു ...
" ഇനി അതല്ല, ഇക്ക സമ്മതിച്ചില്ലെങ്കിലും വരും ... ന്റുമ്മായ്ക്ക് വേണ്ടിയല്ലേ ...."
ജാസ്മിൻ അവരുടെ നിറഞ്ഞ മിഴികൾ തുടച്ചു ...
" അപ്പോ എന്നാ യാത്ര ......? " അവരുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ അവൾ ചോദിച്ചു ...
"മാഷ് പറയുമെടോ...." അവരും സന്തോഷത്തോടെ അവളുടെ മൂക്കിൻ തുമ്പിലൊന്ന് പിച്ചി ... "ഏതായാലും അധികം വൈകില്ല ...."
മാഷും അയ്യപ്പനും ഹാളിലേക്കു വന്നു... അവരുടെ ചിരി കണ്ടപ്പോൾ തന്നെ മാഷിന് കാര്യം മനസ്സിലായി ...
" അപ്പോൾ എന്നാ അയ്യപ്പാ യാത്ര ..?"
മാഷ് അയ്യപ്പനെ നോക്കി ...
" ഒരു ദിവസം മുഴുവൻ ഒന്നുറങ്ങണം ... എനിക്കത്രയേ
💬 Comments
View all comments