0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

വണ്ടി കയറിയതും ആദ്യം കണ്ട പെട്രോൾ പമ്പിലേക്ക് അയ്യപ്പൻ ഇന്നോവ കയറ്റി.

" ഇവനുള്ള ഭക്ഷണവും തമിഴൻമാരുടെ തന്നെ ആയിക്കോട്ടെ അല്ലേ മാഷേ ..." അയ്യപ്പൻ പറഞ്ഞു കൊണ്ട് മാഷിനെ നോക്കി ... മാഷതിന് ചിരിച്ചതേയുള്ളൂ ...

വണ്ടിയുടെ ഇളക്കം നിന്നപ്പോൾ ജാസ്മിൻ ഉണർന്നു ...  ഷാനു വയറ്റിലെ കയ്യെടുത്തു മാറ്റുന്നതിനു മുൻപേ ജാസ്മിൻ എടുത്തുമാറ്റി. മടിയിൽ നിന്ന് മുഖമുയർത്തി അവളവനെ ക്രുദ്ധയായി നോക്കി. ഷാനുവിന്റെ തല അവനറിയാതെ തന്നെ താണുപോയി ...  എല്ലാവരും ഒന്ന് ഫ്രഷ് ആയ ശേഷമാണ് വീണ്ടും വണ്ടിയിൽ കയറിയത് ... കുറച്ചു ദൂരം മുന്നോട്ടോടിയ ശേഷം അയ്യപ്പൻ അടുത്തു കണ്ട ചായക്കടക്കരുകിലേക്ക് വണ്ടി നിർത്തി ..

"ഓരോ ചായ കുടിച്ചിട്ടു പോകാം മാഷേ ..."

" ആയിക്കോട്ടെ ... " അയ്യപ്പനും മാഷും മുൻപേ ഇറങ്ങി ..

"ഉമ്മായ്ക്ക് എന്താ വേണ്ടത് ...?" ജാസ്മിൻ ചോദിച്ചു.

"നിക്ക് കട്ടൻകാപ്പി മതി .."

"അത് ബാഗിലുണ്ടുമ്മാ ..."

" എന്നാലെനിക്കതു മതി .. ങ്ങള് പോയി കുടിച്ചിട്ടു വാ..."

" കഴിക്കാനോ ?"

" ഒന്നും വേണമെന്നില്ല മോളേ ...."

ഷാനു മുൻപിലിറങ്ങി , ജാസ്മിനും മോളിയും പിന്നാലെയും...

"എന്താ അന്റെ ഉദ്ദേശ്യം...?" മാഷിൽ നിന്നും മുംതാസിൽ നിന്നും ഒരകലം എത്തി എന്നു കണ്ട് ജാസ്മിൻ ചോദിച്ചു ...

"ങ്ങളോട് ഞാൻ വരണില്ല , വരണില്ലാന്ന് പറഞ്ഞതല്ലേ ..." ഷാനു അല്പം ഉറക്കെ  പറഞ്ഞു ...

" പതുക്കെ മതി ... എനിക്ക് ചെവി കേക്കാം..."

"എനിക്കു വയ്യാ മുട്ടാണ്ടും തൊടാണ്ടും ഇരിക്കാൻ ....."

അതൊരു ചായ്പ്പ് പോലെ കെട്ടിയ ചായക്കടയായിരുന്നു .. മുൻവശത്ത് രണ്ട് ബെഞ്ചുകൾ ... അതിലൊന്നിലാണ് അയ്യപ്പേട്ടനും മാഷും ഇരിക്കുന്നത്...

"ഉള്ളെ വാങ്കോ മ്മാ ... " ജാസ്മിനേയും കുട്ടിയേയും കണ്ട് കടയുടെ വാതിൽക്കൽ നിന്നിരുന്ന സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചു.  അവർ മൂന്നുപേരും അകത്തേക്ക് കയറി ...

"ഷാനൂ ...." അവൾ ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് വിളിച്ചു...

"ങ്ങളൊന്നും പറയണ്ടുമ്മാ ... എനിക്കു വയ്യ ഇങ്ങനെ മിണ്ടാതേം പറയാതേം

💬 Comments

View all comments