0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

കഴിയാൻ.."

ഓർഡർ ചെയ്തില്ലെങ്കിലും ജാസ്മിനും ഷാനുവിനും അടിച്ചു പതപ്പിച്ച ചായയും മോളിക്ക് പാലും മേശയിലെത്തി ...  സ്‌റ്റീൽ പ്ലേറ്റിൽ വാഴയില വെച്ച് അതിനു മുകളിൽ വെങ്കായ പൊക്കവടയും ചട്നിയും പിന്നാലെ വന്നു ...

ജാസ്മിൻ എതിർവശത്തിരിക്കുന്ന ഷാനുവിനെ നോക്കി ...  മോളി ജാസ്മിനടുത്തിരുന്ന് എരിവ് വലിച്ചു തുടങ്ങി ...

" ഒരൊറ്റ ദിവസം പോലും ന്റെ ഓർമ്മയിൽ ഇങ്ങളെ മാറി നിന്നിട്ടില്ല ... ങ്ങള് പോണോട്ത്തൊക്കെ ഞാനും ...." ഷാനു ഒന്ന് വിതുമ്പി ...

"എടാ...." ജാസ്മിൻ അമ്പരന്നു പോയി ...

പലകയടിച്ച അഴികൾക്കിടയിലൂടെ മാഷും അയ്യപ്പനും കാറിനടുത്തേക്ക് നടക്കുന്നത് അവൾ കണ്ടു ...

"ഷാനൂ ......" അവൾ വിളിച്ചു ...

"വേണ്ടുമ്മാ .... ഞാൻ വീട്ടിൽക്കൂടുമായിരുന്നല്ലോ ..  ങ്ങള് പറഞ്ഞിട്ട് ഞാൻ മാറിക്കിടന്നു ... ങ്ങള് പറഞ്ഞിട്ട് ഞാനിങ്ങോട്ട് കൂടെ വന്നു .. ഇനി ങ്ങള് പറ... ന്താച്ചാ ഞാൻ ചെയ്യാം ... " ഇതൊന്നും അവളുടെ മുഖത്തു നോക്കാതെ പല്ലുകൾക്കിടയിലൂടെയാണ് അവൻ പറഞ്ഞത്. ജാസ്മിനും വല്ലാതെയായി.  ഇത്ര പെട്ടെന്നൊന്നും അവനോട് ചോദിക്കേണ്ടിയിരുന്നില്ല എന്നവൾക്കു തോന്നി ... അവനു കൊടുക്കാനൊരുത്തരം അവളുടെ നാവിൽ  വന്നെങ്കിലും അവളത് മിണ്ടിയില്ല ...

"സഹിക്കണതിനൊക്കെ ഒരു പരിധിയുണ്ട് മ്മാ ... ന്റെ കുരുത്തക്കേടിന് ഒരു കാര്യം ചെയ്തു, അതിന്റെ പേരിലിങ്ങനെ..."

"മതി ... വെറുതെ കരഞ്ഞു നിലവിളിച്ച് അവരെയും കൂടെ അറിയിക്കണ്ട ... " ജാസ്മിൻ എഴുന്നേറ്റു ...

മാഷ് അവരുടെ പൈസ കൂടി  കൊടുത്തിരുന്നു .. വീണ്ടും യാത്ര തുടർന്നപ്പോൾ ഷാനു ഉറക്കത്തിലെന്ന പോലെ കണ്ണുകളടച്ചിരുന്നു .. ജാസ്മിന്റെ കൈകൾ തുടയിലും തോളിലുമൊക്കെ ഒന്നുരണ്ടു പ്രാവശ്യം തട്ടിപ്പോയിട്ടും അവൻ അനങ്ങിയില്ല ...

ഉള്ളാലെ അവനിരുന്ന് വിങ്ങുകയായിരുന്നു ...  എത്രയും പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തിയാൽ ഒന്ന് അലറിക്കരയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് അവനോർത്തു ... താൻ അറിഞ്ഞു കൊണ്ട് തന്നെയാണ് വയറിനു മുകളിൽ കയ്യെടുത്തു വെച്ചത്. പക്ഷേ അറിയാതെയായിരുന്നാലും ഉമ്മ അങ്ങനെയേ പെരുമാറൂ ... ഒരിക്കൽ കള്ളനായാൽ മതിയല്ലോ ...

കണ്ണിൽ ഇരുട്ടു കയറിത്തുടങ്ങിയതറിഞ്ഞ് ഷാനു പതിയെ മിഴികൾ തുറന്നു ...  സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു ...

💬 Comments

View all comments