0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

അവൾക്ക് നമ്പർ കണ്ടുപിടിക്കാനായത് ...  ഡയൽ ചെയ്ത ശേഷം ഫോണവൾ ചെവിയോട് ചേർത്തു ... രണ്ടു പ്രാവശ്യം റിംഗ് ചെയ്ത ശേഷം മറുതലയ്ക്കൽ ഫോണെടുത്തു ...

" എന്താ ജാസൂമ്മാ...." ഷാനുവിന്റെ സ്വരം കേട്ടതും പുറത്തു പെയ്യുന്ന മഴയുടെ കുളിരവളുടെ ഹൃദയത്തിലേക്ക് വീണു ...

"എന്താ ജാസൂമ്മാ ......" ഒരല്പം പരിഭ്രാന്തിയോടെ അവന്റെ സ്വരം വീണ്ടും കേട്ടപ്പോൾ അവൾ പറഞ്ഞു:

"ഒന്നുമില്ല ... നിന്നെയിവിടെ കാണാതെ ......''

" ഞാൻ മിഥുന്റെ വീട്ടിലേക്ക് പോവാ ... മഴ വരുന്നു , ഞാൻ ചെന്നിട്ടു വിളിക്കാം ...." പറഞ്ഞിട്ട് ഷാനു ഫോൺ കട്ടു ചെയ്തു.

നെടുവീർപ്പിട്ടുകൊണ്ട് അവൾ സെറ്റിയിലേക്ക് വീണു ... അവൾ ഫോണെടുത്ത് അവന്റെ മെസ്സേജ് വീണ്ടും നോക്കി ... അവളറിയാതെ മിഴികൾ നിറഞ്ഞു .. താൻ ഇനി ജമീലാത്തയോടെങ്ങാനും പോയി പറയുമോ എന്ന ചിന്തയിലാകും അവനങ്ങനെ എഴുതിയതെന്ന് അവളാശ്വസിച്ചു ... അക്കാര്യത്തിൽ അവന്റെ സംശയം തീർക്കാൻ മെസ്സേജ് ടൈപ്പ് ചെയ്യാനൊരുങ്ങുമ്പോഴാണ്  ഷാഹിർ വിളിച്ചത് ...

പുതിയ ബൈക്കിന്റെ കാര്യം താൻ കല്പറ്റയിലുള്ള സുഹൃത്തിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും അയാളുടെ നമ്പർ ജാസ്മിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും ഷാഹിർ പറഞ്ഞു. ഷാനു വന്ന ശേഷം അയാളെ വിളിക്കാനും ഷാഹിർ പറഞ്ഞേല്പിച്ചു. മറ്റു കാര്യങ്ങളും മക്കളുടെ കാര്യങ്ങളും തിരക്കിയ ശേഷം ഷാഹിർ ഫോൺ വെച്ചു. ജാസ്മിൻ ഫോൺ കട്ടു ചെയ്തു നോക്കുമ്പോൾ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു ...

താൻ മിഥുന്റെ വീട്ടിലുണ്ടെന്നും മഴയാണെന്നുമായിരുന്നു മെസ്സേജ് . അവൾക്കൊരാശ്വാസം തോന്നി .. അടുക്കള ജോലികൾ എല്ലാം തീർന്നു.. ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല

💬 Comments

View all comments