Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]
പിടഞ്ഞു ...
വൈകുന്നേരം മോളിയെക്കൂട്ടിയാണ് ഷാനു വന്നത് ... ചായ കുടിക്കാൻ ഷാനു വന്നു ... അവനവളെ നോക്കാനൊന്നും നിന്നില്ല ... ചായ കുടി കഴിഞ്ഞ് ഷാനുവും മോളിയും കൂടിയാണ് ഗെയിം കളിച്ചത് .. കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ പഠിപ്പിക്കുന്നതു കൂടി അടുക്കളയിൽ നിന്നവൾ കേട്ടു ...
ജാസ്മിൻ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെടുകയായിരുന്നു ... ഹൃദയവും കണ്ണും നിറഞ്ഞെങ്കിലും അവൾ കടിച്ചു പിടിച്ചു നിന്നു ...
രാത്രി ഭക്ഷണം കഴിഞ്ഞ് ഷാനു സിറ്റൗട്ടിലിരുന്ന് ആരെയോ വിളിക്കുന്നത് കേട്ടു. സംസാരത്തിൽ നിന്ന് മിഥുൻ ആണെന്ന് അവൾക്ക് തോന്നി .. പാത്രങ്ങൾ കഴുകി വെച്ച് അവൾ ഹാളിൽ വന്നപ്പോൾ ഷാനു സെറ്റിയിൽ നിന്നെഴുന്നേറ്റ് റൂമിലേക്ക് പോകുന്നതു കണ്ടു ... അവൾ വരുന്നതു കണ്ട് റൂമിലേക്ക് കയറിയ ഷാനു രണ്ടു ചുവട് പിന്നിലേക്ക് വെച്ച് അവളെ നോക്കി ...
"ജാസൂമ്മാ....." അവൻ മൗനം ഭേദിച്ച സന്തോഷത്തിൽ, വീർപ്പുമുട്ടിച്ച ഒറ്റപ്പെടലിനൊരവസാനമെന്ന നിലയിൽ " എന്താ ഷാനൂ ... " എന്നവൾ ചോദിക്കാൻ വായ തുറന്നപ്പോഴേക്കും അവന്റെ അടുത്ത വാചകം വന്നു ...
" ഞാൻ കിടക്കാൻ പോണ് .. ഗുഡ് നൈറ്റ് ...."
അടി കിട്ടിയ പോലെ ജാസ്മിൻ ഒന്ന് പുളഞ്ഞു ... അവളുടെ വിളറി വെളുത്ത മുഖം അവൻ കണ്ടില്ല, അതിനു മുൻപേ അവൻ റൂമിൽക്കയറി വാതിൽ ചാരിയിരുന്നു ...
യാന്ത്രികമായി ലൈറ്റുകൾ ഓഫാക്കി അവൾ കിടപ്പുമുറിയിലേക്ക് നടന്നു ...
ഷാനു ആരാണെന്നും തന്റെ ജീവിതത്തിൽ അവനുണ്ടായിരുന്ന സ്ഥാനം എന്താണെന്നും അവളാ നിമിഷം തിരിച്ചറിഞ്ഞു ... എന്നാലും വിട്ടുകൊടുക്കാൻ അവളുടെ മനസ്സ് ഒരുക്കമല്ലായിരുന്നു ... ഒരുപാടു കാലം അവനാ രീതിയിൽ പോകാൻ കഴിയില്ലെന്ന് അവൾ കണക്കുകൂട്ടി ... അവൾ ഫോണെടുത്ത് അവന്റെ മെസ്സേജുകൾ വെറുതെ നോക്കി ... തന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നും അവളതിൽ കണ്ടില്ല, ഇനി താൻ ക്ഷമിച്ചു എന്ന് പറയാത്തതിനാണോ അവൻ ഇങ്ങനെ പെരുമാറുന്നത് എന്ന് അവൾക്ക് സംശയം തോന്നി ...
ഞാൻ ക്ഷമിച്ചു , എന്നെഴുതിയിട്ട് കുറച്ചു നേരം അവളതിൽ നോക്കി കിടന്നു , സെൻഡിംഗ് മാർക്ക് പ്രസ്സ്
💬 Comments
View all comments