0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

ചെയ്യാൻ അവൾക്കു തോന്നിയില്ല , അവളത് ക്ലിയർ ചെയ്തു, പല വാക്കുകൾ എഴുതിയിട്ടും അവൾക്കൊരു തൃപ്തി കിട്ടിയില്ല .... ഇനി താനാരോടെങ്കിലും പറയുമോ എന്നൊരു പേടി അവന്റെ ഉള്ളിൽ ഉണ്ടാവാതിരിക്കാൻ അവളിത്രയും എഴുതി ...

" ഞാനാരോടും പറഞ്ഞിട്ടില്ല ... പറയുകയുമില്ല ...." അവൾ സെൻസിംഗ് മാർക്ക് തൊട്ടു. രണ്ട് ടിക്ക് വീണതവൾ കണ്ടു ...

രണ്ടു മൂന്ന് പ്രാവശ്യം അവൾ ഫോൺ ഇടവിട്ടു നോക്കിയെങ്കിലും ബ്ലൂ ടിക്ക് അവൾക്ക് കാണാൻ സാധിച്ചില്ല ... അവൻ കണ്ടാൽ ഉപ്പ പറഞ്ഞ കാര്യം കൂടി പറയാമെന്ന് അവൾ കരുതി.  അവനുറങ്ങിയെന്ന് കരുതി അവൾ ഫോൺ ടേബിളിലേക്ക് വെച്ചു കിടന്നു ... വിളിക്കാൻ തുടങ്ങിയ കാലം മുതൽ , അങ്ങനെ മാഷിനെ വിളിക്കാൻ മറന്നൊരു ദിവസം ജാസ്മിനുണ്ടായി ...

പുലർച്ചെ പീരിയഡ് ആയതറിഞ്ഞാണ് ജാസ്മിൻ എഴുന്നേറ്റത്... അവൾ പാഡുമായി പുറത്തെ ബാത്റൂമിലേക്ക് പോയി .. അത്തരം സമയങ്ങളിൽ അവൾ പുറത്തു പോയേ കുളിക്കാറുള്ളൂ ..  കുളിയും കഴിഞ്ഞ് രാവിലത്തെക്കുള്ള ഭക്ഷണവും ഉണ്ടാക്കി വെച്ച് അവൾ വന്ന് വീണ്ടും കിടന്നു ... വെറുതെ ഫോണെടുത്തു നോക്കിയപ്പോൾ ഷാനു മെസ്സേജ് റീഡ് ചെയ്തിരിക്കുന്നതായി കണ്ടു ..

മോളിയെ കുളിപ്പിച്ചൊരുക്കി വിടാൻ നേരം ഷാനു പുറത്തു നിന്ന് കുളി കഴിഞ്ഞു വരുന്നതവൾ കണ്ടു .. അവൻ ഇറങ്ങിപ്പോകുന്നത് അവൾ കണ്ടിരുന്നില്ല ...

"മോളിയെ ഞാൻ കൊണ്ടാക്കിക്കോളാം..." അവൻ പറഞ്ഞു ...

"നീയെവിടെപ്പോകുന്നു ....?" അവൾക്ക് ചോദിക്കാതിരിക്കാനായില്ല ..

" കോളേജിലൊന്നു പോകണം , മിഥുൻ പറഞ്ഞിരുന്നു ... " ഷാനു മുറിക്കകത്തേക്ക് കയറി ..

തന്റെ ക്ഷമ നശിച്ചു തുടങ്ങിയത് ജാസ്മിൻ അറിഞ്ഞു തുടങ്ങിയിരുന്നു ...

ഭക്ഷണ ശേഷം മോളിയേയും കൂട്ടി ഷാനു പോയിക്കഴിഞ്ഞതോടെ അവളാകെ തകർന്നു ....

ഒരു വശത്ത് പീരിയഡിന്റെ അവശത ..

മറുവശത്ത് മാനസിക പിരിമുറുക്കം ...

കുറച്ചു കഴിഞ്ഞപ്പോൾ മാഷ് അവളെ വിളിച്ചു ... മുംതാസിന് കുറവുണ്ടെന്നും നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ വരുമെന്നും വന്നാൽ ഒരു സ്ഥലം വരെ പോകണമെന്നും ഷാഹിറിനോട് അനുവാദം ചോദിച്ചു വെക്കാനും മാഷവളോട് പറഞ്ഞു.  ജാസ്മിൻ എല്ലാം

💬 Comments

View all comments