0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

മൂളിക്കേട്ടു ... മാഷെന്നല്ല, ആരു പറഞ്ഞാലും മനസ്സിലാകാത്ത ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവൾ ... ഷാഹിർ വിളിച്ചപ്പോൾ അവളത് പറഞ്ഞു. മാഷിന്റെ കൂടെ പോകുന്നതിൽ ഷാഹിർ ഒരെതിർപ്പും പറഞ്ഞില്ലെന്ന് മാത്രമല്ല, അവരെ ശ്രദ്ധിക്കുക കൂടി വേണമെന്ന് പറഞ്ഞേല്പിക്കുകയും ചെയ്തു ... ഷാനുവിനോട് ബൈക്കിന്റെ കാര്യത്തിനായി അയാളെ ഇന്നു തന്നെ വിളിക്കാൻ ഷാഹിർ പറഞ്ഞു.

സത്യത്തിൽ അവളാ കാര്യം മറന്നു പോയിരുന്നു ... ഷാഹിറിന്റെ കോൾ കട്ടായ ശേഷം അവൾ ഷാഹിർ വിട്ട നമ്പർ ഷാനുവിന്റെ വാട്സാപ്പിലേക്കിട്ടു... അതിനു ശേഷം അവനെ വിളിച്ചു ... അവൾ വിളിച്ചപ്പോൾ അവൻ എടുത്തില്ല, തിരിച്ചു വിളിക്കുകയാണുണ്ടായത്.

" എന്താ ജാസൂമ്മാ ...."

" ഇയ്യെവിടാ .... ?"

"കല്പറ്റയ്ക്ക് പോവുകയാ, മിഥുനുമുണ്ട് ... "

" ഉപ്പ വിളിച്ചിരുന്നു ... ബൈക്കിന്റെ കാര്യത്തിന് അന്നോട് വിളിക്കാൻ പറഞ്ഞു ഒരു നമ്പർ തന്നിട്ടുണ്ട്. വാട്സാപ്പിലിട്ടിട്ടുണ്ട് , ഇന്നുതന്നെ വിളിക്കാൻ പറഞ്ഞു ... "

" ഞാൻ വിളിച്ചോളാം ഉമ്മാ ..."  അവനിൽ നിന്ന് സന്തോഷാതിരേകത്താൽ ഒരു മറുപടി പ്രതീക്ഷിച്ചിരുന്ന ജാസ്മിൻ പെട്ടെന്ന് നിശബ്ദയായി .. ഉമ്മയുടെ ശബ്ദം കേൾക്കാതിരുന്നപ്പോൾ അവൻ ഫോൺ കട്ടാക്കി ... ബൈക്കിന്റെ കാര്യം പറയുമ്പോൾ അവൻ സന്തോഷവാനാകുമെന്നും പിണക്കം മാറിത്തുടങ്ങുമെന്നും അവൾ കരുതിയിരുന്നു .. അന്നും ജാസ്മിന് വിരസമായ പകലായിരുന്നു ... വൈകുന്നേരം മോളിയേയും കൂട്ടി ഷാനു വന്നു ... ബൈക്ക് കിട്ടുന്നതിന്റെ സന്തോഷമൊന്നും അവനിൽ കണ്ടില്ല, ചായകുടി കഴിഞ്ഞ് പതിവു പോലെ ഗെയിം... മോളിയെ പഠിപ്പിക്കൽ,

ഷാനു എന്തെങ്കിലും പറഞ്ഞു തന്റെയടുത്ത് വരുമെന്നും ബൈക്കിന്റെ കാര്യമെങ്കിലും ചോദിക്കുമെന്നും അവൾ കരുതി , അതുണ്ടായില്ല .. മനസ്സുമടുത്ത് ജാസ്മിൻ കുറച്ചു നേരം പോയിക്കിടന്നു.  ഭക്ഷണത്തിനായി മോളി ബഹളം വെച്ചപ്പോഴാണ് അവൾ എഴുന്നേറ്റത്. അടുക്കളയിലേക്ക് ചെന്നപ്പോൾ കിച്ചൺ സ്ലാബിൽ ഒരു പ്ലാസ്റ്റിക് ക്യാരി ബാഗ് ഇരിക്കുന്നതു കണ്ടു. തുറന്നു നോക്കിയപ്പോൾ ഉറുമാമ്പഴം ...!

അവളുടെ ഉള്ളിൽ ഒരു ശീതക്കാറ്റു വീശി ...

തനിക്ക് പീരിയഡ് ആകുമ്പോൾ അവനെക്കൊണ്ട് താൻ വാങ്ങിപ്പിച്ചിരുന്നത് അവളോർത്തു. ഷാനു അത് മറന്നിട്ടില്ല, പക്ഷേ ഇതവനെങ്ങനെയറിഞ്ഞു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു...

💬 Comments

View all comments