Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]
സംശയം തീർക്കാനെന്നവണ്ണം അവൾ പുറത്തെ ബാത്‌റൂമിനടുത്ത് ചെന്ന് നോക്കി. വേസ്റ്റ് ബിന്നിൽ സ്റ്റേഫ്രീയുടെ ഒഴിഞ്ഞ നീലക്കവർ കിടക്കുന്നതവൾ കണ്ടു. അപ്പോൾ അതാണ് കാര്യം. കുളിക്കാൻ വന്നപ്പോൾ രാവിലെ അവൻ കണ്ടു കാണണം. മെൻസസ് ഡേറ്റ് ഒന്നും ഷാനു ഇന്നുവരെ തിരക്കിയിട്ടുമില്ല, താൻ പറഞ്ഞിട്ടുമില്ല. രണ്ടു പേർക്കും കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് ഉറുമാമ്പഴ വിഷയം ഇന്നുവരെ സംസാരത്തിൽ എത്തിയിട്ടില്ലായിരുന്നു. വീണ്ടും മോളി ബഹളമുണ്ടാക്കിയപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു. ഷാനു അവൾ ജോലികൾ തീർത്തു വരുന്നതിനു മുൻപേ റൂമിൽക്കയറി. അതു മനസ്സിലാക്കി ലൈറ്റുകൾ ഓഫാക്കി ജാസ്മിനും റൂമിലേക്ക് പോയി. ഇങ്ങനെ പോയാൽ തനിക്കു വട്ടു പിടിക്കും എന്നവൾക്ക് തോന്നി. ഷാനു തന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവനെ അങ്ങനെ തുറന്നുവിടാൻ അവളൊരുക്കമല്ലായിരുന്നു. ഇതുമതി വല്ല ചീത്ത കൂട്ടുകെട്ടിലും ചെന്ന് കേറാൻ എന്നവൾ ഭയന്നിരുന്നു. അവൾ ഫോണെടുത്ത് അവന് മെസ്സേജ് വിട്ടു ...
"നീ ആളെ വിളിച്ചിരുന്നേ ...?"
ഒരു മിനിറ്റിനുള്ളിൽ അവന്റെ മറുപടി എത്തി ...
"വിളിച്ചിരുന്നു ..."
" എന്ത് പറഞ്ഞു .....?"
" സംസാരിച്ചിട്ടുണ്ട് ... "
" ഉം..... " അവന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി കണ്ടപ്പോൾ അവന് സംസാരിക്കാൻ താല്പപര്യമില്ലെന്ന് അവൾക്ക് മനസ്സിലായി. അന്ന് കിടന്നതേ അവൾ ഉറങ്ങിപ്പോയി. പിറ്റേന്നും തനിയാവർത്തനമായിരുന്നു. മോളി പോയതിനു ശേഷമാണ് ഷാനു പോയതെന്ന് മാത്രം ... ഇത്തവണ മിഥുന്റെ വീട്ടിലേക്കെന്ന് പറഞ്ഞിട്ടാണവൻ പോയതെന്നു മാത്രം ... അന്നവൾ ഉച്ചയ്ക്കത്തേക്ക് ഭക്ഷണം ഉണ്ടാക്കിയില്ല , വെറുതെ ജമീലാത്തയുടെ പശുവിനെ തീറ്റിച്ചിട്ടെന്തു കാര്യം ... വിരസതയും ഏകാന്തതയും അസഹ്യമായപ്പോൾ അവൾ പോയി കിടന്നു..... അപ്പോഴാണ് ഷാഹിറിന്റെ കോൾ വന്നത് ... ഇന്ന് ഇക്ക നേരത്തെയാണല്ലോ എന്നവൾ ഓർത്തു.
" ഷാനു എവിടെ ....?" ഷാഹിർ ആദ്യം ചോദിച്ചതതായിരുന്നു ....
ഒന്നമ്പരന്നുവെങ്കിലും അവൾ പറഞ്ഞു.
" പുറത്ത് മിഥുന്റെ വീട്ടിൽ പോയി ... "
" അവനെന്താ വണ്ടി ഇപ്പോഴൊന്നും വേണ്ട എന്ന് പറഞ്ഞത് ....?"
" എപ്പോ....? വണ്ടി വേണ്ടാന്നോ ?"
"അപ്പോ നീയറിഞ്ഞില്ലേ ....? ഞാൻ കരുതി നീ പറഞ്ഞിട്ടാണെന്ന് ... "
"
💬 Comments
View all comments