Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]
ഞാനറിഞ്ഞില്ല ...."
"അതെന്താ സാധാരണ അങ്ങനെയല്ലല്ലോ നിങ്ങൾ ....?"
ആ ചോദ്യം ജാസ്മിനു കൊണ്ടു ...
"ഇക്കയുടെ കടത്തെക്കുറിച്ചൊക്കെ അവനോട് ഞാൻ പറഞ്ഞിരുന്നു , അതുകൊണ്ടാവും ...."
" ഇതവനെ നേരിട്ടു പോയി കണ്ടു പറയുകയാണ് ചെയ്തെതെന്നാ സിയാദ് പറഞ്ഞത് .... അവനിന്നലെ കൽപ്പറ്റയിൽ പോയിരുന്നോ ?"
" എന്തോ അഡ്മിഷന്റെ കാര്യത്തിനു പോയതാ ...."
" ആ .. അങ്ങനെ വരട്ടെ ... ആ ചെങ്ങായി കുറച്ചു കാശു തരാനുണ്ടായിരുന്നു , അതിങ്ങനെ വസൂലാക്കാമെന്ന് കരുതിയതാ ..."
"അവൻ വണ്ടി വേണ്ടാന്ന് പറഞ്ഞോ ?" ജാസ്മിന് സംശയം മാറിയില്ല ...
"ആന്ന് ... നീ അവൻ വരുമ്പോൾ ഒന്നുകൂടി ചോദിച്ചു നോക്ക് ... വേണ്ടെങ്കിൽ കാശു വാങ്ങാൻ വേറെ വഴി നോക്കണം ... "
പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഷാഹിർ ഫോൺ കട്ടു ചെയ്തു. ഷാനുവിന്റെ വലിയ സ്വപ്നമായിരുന്നു ബുള്ളറ്റ് ... അതവൻ വേണ്ട എന്ന് വെച്ചിട്ടുണ്ടെങ്കിൽ .....
അന്നത്തെ വൈകുന്നേരവും മോളിയെ കൂട്ടി ഷാനു വന്നു ... ചായ കുടി കഴിഞ്ഞ് മോളി ഗെയിം തുടങ്ങി ... ഷാനുവിനെ ഒന്നു തനിച്ചു കിട്ടാനുള്ള അവസരം അവൾ നോക്കി നടന്നു ...
ഷാനു അവന്റെ ചെടികൾക്കരികിലായിരുന്നു ... നിരെ തെറ്റി നിന്നവയെ നേരെ നിർത്തിയും ചെറിയ കമ്പുകൾ കുത്തിവെച്ച് അവയെ നിവർത്തുകയും ചെയ്യുകയായിരുന്നു ... തലേന്നത്തെ ശക്തമായ മഴയിൽ ചിലത് ചാഞ്ഞും പടർന്നും നിലത്ത് കിടപ്പുണ്ടായിരുന്നു.
പിന്നിൽ അനക്കം കേട്ട് ഷാനു തിരിഞ്ഞു , ജാസ്മിനായിരുന്നു .. അവൻ വീണ്ടും ചെടികളിലേക്ക് ശ്രദ്ധ തിരിച്ചു ....
"അല്ല ഷാനൂ ... അനക്കെന്താ പറ്റിയേ ....?" നിലത്തുവീണു കിടന്നിരുന്ന ഒരു മുല്ലപ്പടർപ്പ് ശ്രദ്ധിക്കുകയായിരുന്നു അവൻ ...
" അന്നോടാ ചോയ്ച്ചേ ...." വാക്കുകളുടെ ശക്തിയൊന്നും അവളുടെ സ്വരത്തിനില്ലായിരുന്നു ...
" ന്റെ മുല്ല മഴ കൊണ്ട് വീണുപോയി ... " മുല്ലപ്പടർപ്പ് ഉള്ളം കയ്യിലേക്ക് ചേർത്തുപിടിച്ചു കൊണ്ട് അവൻ പറഞ്ഞു ... അവൾക്കൊന്നും മനസ്സിലായില്ല. അവളവനെ സാകൂതം നോക്കി.
"ഇയ്യ് വണ്ടി വേണ്ടാന്ന് പറഞ്ഞൂന്നറിഞ്ഞു ...." ഒടുവിൽ സ്വരം
💬 Comments
View all comments