Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]
മയക്കത്തിൽ നിന്നുണർന്നിരുന്നു ...
"ആവാം ...." മാഷ് സീറ്റ് ബെൽറ്റഴിച്ചു ...
"ജാസൂമ്മാ ..." എഴുന്നേൽക്ക് ... മാഷ് കേൾക്കാനായി ഷാനു വിളിച്ചു.
"ഷാനുമോനേ ... അവരെയും കൂട്ടി വാ..." മാഷ് ഡോർ തുറന്നു പുറത്തിറങ്ങുന്നതിനിടയിൽ പറഞ്ഞു.
ജാസ്മിൻ അവന്റെ മടിയിൽ നിന്നും നിവർന്നു ...
"ഉമ്മാ ...." ജാസ്മിൻ മുംതാസിനെ കുലുക്കി വിളിച്ചു .. അവർ നല്ല ഉറക്കത്തിലായിരുന്നു ...
" ഉമ്മയ്ക്ക് ചായ വേണോ ...?"
"വേണ്ട മോളേ .." ഉറക്കപ്പിച്ചിൽ അങ്ങനെ പറഞ്ഞിട്ട് അവരൊന്ന് ഇളകിക്കിടന്നു .. അവരുടെ അരയിൽ കൈ ചുറ്റി, മടിയിൽ മോളി കിടക്കുന്നതു കണ്ട് അവൾ തിരിഞ്ഞു.
"ജാസൂമ്മാ ...." ഷാനു അവളെ തന്നോട് ചേർത്തു.
"ഷാനൂ ... " ആ വിളിയിൽ താക്കീതിന്റെ ധ്വനി ഉണ്ടായിരുന്നു ... അവൾ പുറകിലിരുന്ന ബാഗിൽ നിന്നും ഫ്ളാസ്കിലെ കാപ്പിയെടുത്തു. രണ്ടു പ്ലാസ്റ്റിക് കപ്പുകളിലേക്ക് പകർന്ന് ഒന്നവന് നേരെ നീട്ടി ...
അവളെ ചുറ്റിയ കൈയയച്ച് അവൻ കാപ്പിക്കപ്പു വാങ്ങി.
"ഈ ചെയ്യുന്നതെന്താണെന്ന് അനക്കു വല്ല ബോധവും ഉണ്ടോ ...?" കാറ്റൂതുന്ന സ്വരത്തിൽ അവന്റെ ചെവിയടുപ്പിച്ചവൾ ചോദിച്ചു.. വലതു കൈയ്യിലെ കാപ്പിക്കപ്പ് ഇടതു കൈയിലേക്ക് മാറ്റി, വലം കൈ കൊണ്ടവളെ ചുറ്റിപ്പിടിച്ചതുമാത്രമായിരുന്നു അവന്റെ മറുപടി ...
ചായ കുടി കഴിഞ്ഞ് അയ്യപ്പനും മാഷും തിരികെ വന്നു ..
"നിങ്ങൾക്കൊന്നും വേണ്ടായിരുന്നോ ...?" ഡോർ തുറക്കുന്നതിനിടയിൽ മാഷ് ചോദിച്ചു.
" ഞങ്ങൾ കൊണ്ടു വന്നത് കുടിച്ചു മാഷുപ്പാ .." കയ്യിലിരുന്ന കാലിക്കപ്പുയർത്തി ഷാനു പറഞ്ഞു.
വണ്ടി വീണ്ടും ഇളകിത്തുടങ്ങി ... മാഷിന്റെ ശിരസ്സ് ഇരുവശത്തേക്കും ആടിയാടി തുടങ്ങിയപ്പോൾ ഷാനു അവളെ മടിയിലേക്ക് കിടത്താൻ ശ്രമിച്ചു. ആദ്യമവൾ വഴങ്ങിയില്ല ... ഒരല്പം ബലത്തോടെ ഷാനു അവളെ തന്റെ മടിയിലേക്ക് കിടത്തി ....
കുറച്ചു നേരം ഷാനു അവളെ നോക്കിയിരുന്നു ... അവനെ കണ്ണിമയ്ക്കാതെ അവളും ... പറയുവാൻ എന്തൊക്കെയോ ഉള്ളത് , അവരുടെ മനസ്സിൽ തിക്കുമുട്ടിക്കൊണ്ടിരുന്നു ..
അരമണിക്കൂർ കഴിഞ്ഞു ....
അടക്കിയ ശ്വാസനിശ്വാസത്തോടെ ഷാനു നിവർന്നു , ഹെഡ് റെസ്റ്റിലേക്ക് തല ചായ്ച്ചു .
💬 Comments
View all comments