0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

....."

അതൊരു ചായ്പ്പ് പോലെ കെട്ടിയ ചായക്കടയായിരുന്നു .. മുൻവശത്ത് രണ്ട് ബെഞ്ചുകൾ ... അതിലൊന്നിലാണ് അയ്യപ്പേട്ടനും മാഷും ഇരിക്കുന്നത്...

"ഉള്ളെ വാങ്കോ മ്മാ ... " ജാസ്മിനേയും കുട്ടിയേയും കണ്ട് കടയുടെ വാതിൽക്കൽ നിന്നിരുന്ന സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചു.  അവർ മൂന്നുപേരും അകത്തേക്ക് കയറി ...

"ഷാനൂ ...." അവൾ ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് വിളിച്ചു...

"ങ്ങളൊന്നും പറയണ്ടുമ്മാ ... എനിക്കു വയ്യ ഇങ്ങനെ മിണ്ടാതേം പറയാതേം കഴിയാൻ.."

ഓർഡർ ചെയ്തില്ലെങ്കിലും ജാസ്മിനും ഷാനുവിനും അടിച്ചു പതപ്പിച്ച ചായയും മോളിക്ക് പാലും മേശയിലെത്തി ...  സ്‌റ്റീൽ പ്ലേറ്റിൽ വാഴയില വെച്ച് അതിനു മുകളിൽ വെങ്കായ പൊക്കവടയും ചട്നിയും പിന്നാലെ വന്നു ...

ജാസ്മിൻ എതിർവശത്തിരിക്കുന്ന ഷാനുവിനെ നോക്കി ...  മോളി ജാസ്മിനടുത്തിരുന്ന് എരിവ് വലിച്ചു തുടങ്ങി ...

" ഒരൊറ്റ ദിവസം പോലും ന്റെ ഓർമ്മയിൽ ഇങ്ങളെ മാറി നിന്നിട്ടില്ല ... ങ്ങള് പോണോട്ത്തൊക്കെ ഞാനും ...." ഷാനു ഒന്ന് വിതുമ്പി ...

"എടാ...." ജാസ്മിൻ അമ്പരന്നു പോയി ...

പലകയടിച്ച അഴികൾക്കിടയിലൂടെ മാഷും അയ്യപ്പനും കാറിനടുത്തേക്ക് നടക്കുന്നത് അവൾ കണ്ടു ...

"ഷാനൂ ......" അവൾ വിളിച്ചു ...

"വേണ്ടുമ്മാ .... ഞാൻ വീട്ടിൽക്കൂടുമായിരുന്നല്ലോ ..  ങ്ങള് പറഞ്ഞിട്ട് ഞാൻ മാറിക്കിടന്നു ... ങ്ങള് പറഞ്ഞിട്ട് ഞാനിങ്ങോട്ട് കൂടെ വന്നു .. ഇനി ങ്ങള് പറ... ന്താച്ചാ ഞാൻ ചെയ്യാം ... " ഇതൊന്നും അവളുടെ മുഖത്തു നോക്കാതെ പല്ലുകൾക്കിടയിലൂടെയാണ് അവൻ പറഞ്ഞത്. ജാസ്മിനും വല്ലാതെയായി.  ഇത്ര പെട്ടെന്നൊന്നും അവനോട് ചോദിക്കേണ്ടിയിരുന്നില്ല എന്നവൾക്കു

💬 Comments

View all comments