Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]
തോന്നി ... അവനു കൊടുക്കാനൊരുത്തരം അവളുടെ നാവിൽ വന്നെങ്കിലും അവളത് മിണ്ടിയില്ല ...
"സഹിക്കണതിനൊക്കെ ഒരു പരിധിയുണ്ട് മ്മാ ... ന്റെ കുരുത്തക്കേടിന് ഒരു കാര്യം ചെയ്തു, അതിന്റെ പേരിലിങ്ങനെ..."
"മതി ... വെറുതെ കരഞ്ഞു നിലവിളിച്ച് അവരെയും കൂടെ അറിയിക്കണ്ട ... " ജാസ്മിൻ എഴുന്നേറ്റു ...
മാഷ് അവരുടെ പൈസ കൂടി കൊടുത്തിരുന്നു .. വീണ്ടും യാത്ര തുടർന്നപ്പോൾ ഷാനു ഉറക്കത്തിലെന്ന പോലെ കണ്ണുകളടച്ചിരുന്നു .. ജാസ്മിന്റെ കൈകൾ തുടയിലും തോളിലുമൊക്കെ ഒന്നുരണ്ടു പ്രാവശ്യം തട്ടിപ്പോയിട്ടും അവൻ അനങ്ങിയില്ല ...
ഉള്ളാലെ അവനിരുന്ന് വിങ്ങുകയായിരുന്നു ... എത്രയും പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തിയാൽ ഒന്ന് അലറിക്കരയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് അവനോർത്തു ... താൻ അറിഞ്ഞു കൊണ്ട് തന്നെയാണ് വയറിനു മുകളിൽ കയ്യെടുത്തു വെച്ചത്. പക്ഷേ അറിയാതെയായിരുന്നാലും ഉമ്മ അങ്ങനെയേ പെരുമാറൂ ... ഒരിക്കൽ കള്ളനായാൽ മതിയല്ലോ ...
കണ്ണിൽ ഇരുട്ടു കയറിത്തുടങ്ങിയതറിഞ്ഞ് ഷാനു പതിയെ മിഴികൾ തുറന്നു ... സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു ... ഈ ദുസ്സഹമായ യാത്ര തീരുന്നുമില്ലേ എന്നവനോർത്തു ... തല ചെരിച്ചു നോക്കിയപ്പോൾ മുംതാസുമ്മയുടെ മടിയിൽ മോളി കിടക്കുന്നതു കണ്ടു ... ഹെഡ്റെസ്റ്റിലേക്ക് തല വെച്ച് ജാസ്മിനും ... അവളുടെ ശിരസ്സ് ഇടയ്ക്കിടക്ക് ആടിയാടി തന്റെയടുത്തേക്ക് വരുന്നത് ഷാനു കണ്ടു ... ആ നിമിഷം തന്നെ ജാസ്മിനും കണ്ണു തുറന്നു ... ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായി ... ഷാനു പെട്ടെന്ന് കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിക്കിടന്നു ...
തന്റെ മടിയിലേക്ക് ഒരു ഭാരം വന്നമരുന്നത് ഷാനു അറിഞ്ഞു ... തന്റെ വലതു കൈ ഒരു കൈയ്യിൽ
💬 Comments
View all comments