0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 12.2K

മാറി ... മോളിയെ ടവ്വൽ കൊണ്ടു തോർത്തി. ഷാനു ഇട്ടിരുന്ന ഡ്രസ്സ് മാറി മറ്റൊന്നു ധരിച്ചു. മുംതാസുമ്മയേയും കൂട്ടി ജാസ്മിൻ ഇടനാഴിയിലെത്തുമ്പോൾ ഷാനു ബാഗുകളെല്ലാം പുറത്തുവെച്ചിരുന്നു. രണ്ടു റൂമുകളിലും അവസാനവട്ടം കൂടി എന്തെങ്കിലും മറന്നതുണ്ടോ എന്ന് നോക്കി അവൻ കയറിയിറങ്ങി ... ശേഷം ഉറക്കം തൂങ്ങിയാടുന്ന മോളിയേയും കൂട്ടി പടികളിറങ്ങി ..

അയ്യപ്പൻ വണ്ടി തിരിച്ചിട്ടിരുന്നു. ജാസ്മിൻ മുംതാസുമ്മയെ സീറ്റിലിരുത്തി. ശേഷം ഉറക്കം തൂങ്ങുന്ന മോളിയേയും കൂട്ടി സീറ്റിലിരുന്നു ... അഞ്ചു മിനിറ്റിനുള്ളിൽ മാഷും ഷാനുവും എത്തി. പുറത്തു നിന്നിരുന്ന അയ്യപ്പൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ..

മറ്റൊരു പുണ്യസ്ഥല സന്ദർശനമോ സ്ഥല സന്ദർശനമോ പ്ലാനിലില്ലാത്തതിനാൽ വീട്ടിലേക്കു തിരികെ പോവുക എന്നതായിരുന്നു ഏക ലക്ഷ്യം ...

കോട്ടേജിന്റെ വളവു തിരിഞ്ഞ് ഹൈവേയിലേക്കുള്ള ലിങ്ക് റോഡിലൂടെ ഇന്നോവ ഓടിത്തുടങ്ങി ...

"മനസ്സിനൊരു സന്തോഷം ..." മുംതാസുമ്മ പറഞ്ഞു.

"വയസ്സായവരുടെ സന്തോഷമെന്നത് ഇങ്ങനെയുള്ള ചില യാത്രകളിൽ മാത്രമാണ് ... " മാഷ് പറഞ്ഞു.

"എനിക്കാണേൽ യാത്രയേ മടുത്തു... " ഒരു ചിരിയോടെ അയ്യപ്പൻ പറഞ്ഞു.

"പക്ഷേ ജോലി മടുക്കാൻ പാടില്ല അയ്യപ്പാ ....." മാഷ് പറഞ്ഞു ...

" അതില്ല മാഷേ .... എന്റെ അന്നമതല്ലേ ..."

ഹൈവേയിൽ കയറി വണ്ടി വേഗം കൈവരിച്ചു തുടങ്ങി ...  കാൽ സീറ്റിലും തല ഭാഗം മുംതാസിന്റെ മടിയിലുമായി മോളി ഉറക്കം തുടങ്ങി ...

" രണ്ടു ദിവസമായി ... ഞാൻ ചിലപ്പോൾ ഉറങ്ങിപ്പോകും ട്ടോ അയ്യപ്പാ ..." മാഷ് മുൻകൂർ ജാമ്യമെടുത്തു ...

"നിങ്ങൾ ധൈര്യമായി ഉറങ്ങിക്കോ.." അയ്യപ്പൻ എല്ലാവരോടുമായി പറഞ്ഞു

💬 Comments

View all comments