0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]

തോളിൽ കിടക്കുന്ന മോളിയുടെ മറവിലേക്ക് മുഖം ചെരിച്ചു.

"ങ്ങളെന്താണുമ്മാ മിണ്ടാത്തത് ... ?"

" ഒന്നുമില്ലെടാ ...." അവളുടെ വാക്കുകളിൽ അവന് സന്തോഷം തോന്നി. ആ എടാ വിളിയിൽ ഉമ്മയ്ക്ക് പിണക്കമൊന്നുമില്ലെന്ന് അവന് മനസ്സിലായി.

" ഇതൊരു മാതിരി വെറുതെക്കാർക്ക് വണ്ടിയിൽ ലിഫ്റ്റ് കൊടുത്ത പോലെ ... "

" എനിക്കും നല്ല സുഖം തോന്നുന്നില്ല .."

" അടിപൊളി ... എന്നിട്ടിപ്പഴാണോ ഇങ്ങളു പറയണേ ..." ഷാനു കാർ സൈഡിലേക്ക് ചേർത്തു നിർത്തി.

" ങ്ങളെ പനിക്കണുണ്ടോ ?" അവൻ ഏന്തിവലിഞ്ഞ് അവളുടെ നെറ്റിയിൽ തൊട്ടു നോക്കി ...

വലിയ ചൂടൊന്നുമില്ല ...

"ചൂടൊന്നുമില്ലല്ലോ ഉമ്മാ ... "

" അതല്ലേ ഞാൻ പറയാതിരുന്നത് ... "

" ചിലപ്പോൾ ഉള്ളിലാകും പനി ... ഒന്നു പോയി നോക്കാം ..." അവൻ വണ്ടി തിരിക്കാൻ ശ്രമിച്ചു ...

"വേണ്ടടാ ... രണ്ട് പാരസെറ്റമോൾ കഴിച്ചാൽ മാറിക്കോളും .." അവളവനെ തടഞ്ഞു .

നിർബന്ധിച്ചാലും ഉമ്മ വരില്ലെന്നറിയാവുന്ന ഷാനു വണ്ടി വീട്ടിലേക്ക് വിട്ടു ... അതിനിടയിൽ രണ്ടു തവണ മിഥുൻ അവനെ വിളിച്ചിരുന്നു ...

വീട്ടിലെത്തി അവരെ ഇറക്കിയ ശേഷമാണ് ഷാനു മിഥുനെ തിരികെ വിളിച്ചത് ...

മോളിയെ ബഡ്ഡിലാക്കി ജാസ്മിൻ തിരികെ ഹാളിലേക്കു വന്നു ...

"നിക്ക് കൽപ്പറ്റ വരെ പോകണമുമ്മാ .." ഷാനു ഫോണുമായി അവൾക്കടുത്തേക്ക് വന്നു ..

"ങും..."

" ങ്ങക്കെന്താ പറ്റ്യേ ... ങ്ങള് പറ... "

" ഒന്നുമില്ലെടാ ...." അവളെന്നിട്ടും മുഖമുയർത്തിയില്ല ...

"രാവിലെ മുതൽ കാണുന്നു ... ഒരു മാതിരി ബർക്കത്ത് കെട്ട മുഖം .."

" ഞാൻ പറഞ്ഞല്ലോ ... നല്ല സുഖമില്ല ... "

" ഹോസ്പിറ്റലിൽ പോകാം ....."

"അതു വേണ്ട ......"

" സുഖമില്ലാത്ത നിങ്ങളെ രണ്ടു പേരെയും ഇവിടാക്കി ഞാനെങ്ങനെ സമാധാനത്തോടെ കൽപ്പറ്റ പോകും ...?"

"ഇയ്യ് പോയി വാ..." അവൾ പറഞ്ഞു ...

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഷാനു പോയി ... അവൻ പോയ ശേഷം ജാസ്മിൻ പോയി മുൻവശത്തെയും

💬 Comments

View all comments