Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]
കയ്യിൽ കൊരുത്ത് ഒരു സേഫ്റ്റി പിന്നും കടിച്ചു നിൽക്കുന്ന ഉമ്മയെ അവൻ കണ്ടു ..
ഷാനു കട്ടിലിലേക്ക് നോക്കി ... പാന്റീസ് അവിടെ ഉണ്ടായിരുന്നില്ല. അവൻ മോളിയെ എടുത്ത് തോളിലേക്കിട്ടു. ജാസ്മിൻ അവന്റെ പിന്നിൽ വന്ന് നനഞ്ഞ ടവ്വൽ കൊണ്ട് മോളിയുടെ മുഖം പിടിച്ചു തുടച്ചു ...
വാതിലടച്ച് അവർ പുറത്തിറങ്ങി ... ഷാനു കാർ എടുത്തപ്പോൾ അവൾ വന്ന് മുന്നിൽ കയറി ..
അങ്ങോട്ടു പോകുമ്പോൾ ഇരുവരും സംസാരിച്ചില്ല .. ജാസ്മിൻ പുറത്തേക്ക് മാത്രം നോക്കിയിരുന്നു...
ചെക്കപ്പു കഴിഞ്ഞ് തിരികെ വരുമ്പോൾ ഷാനു പതുക്കെയാണ് വണ്ടി ഓടിച്ചത്.
"ജാസൂമ്മാ ......" അവൻ വിളിച്ചു ...
അവൾ വലതു തോളിൽ കിടക്കുന്ന മോളിയുടെ മറവിലേക്ക് മുഖം ചെരിച്ചു.
"ങ്ങളെന്താണുമ്മാ മിണ്ടാത്തത് ... ?"
" ഒന്നുമില്ലെടാ ...." അവളുടെ വാക്കുകളിൽ അവന് സന്തോഷം തോന്നി. ആ എടാ വിളിയിൽ ഉമ്മയ്ക്ക് പിണക്കമൊന്നുമില്ലെന്ന് അവന് മനസ്സിലായി.
" ഇതൊരു മാതിരി വെറുതെക്കാർക്ക് വണ്ടിയിൽ ലിഫ്റ്റ് കൊടുത്ത പോലെ ... "
" എനിക്കും നല്ല സുഖം തോന്നുന്നില്ല .."
" അടിപൊളി ... എന്നിട്ടിപ്പഴാണോ ഇങ്ങളു പറയണേ ..." ഷാനു കാർ സൈഡിലേക്ക് ചേർത്തു നിർത്തി.
" ങ്ങളെ പനിക്കണുണ്ടോ ?" അവൻ ഏന്തിവലിഞ്ഞ് അവളുടെ നെറ്റിയിൽ തൊട്ടു നോക്കി ...
വലിയ ചൂടൊന്നുമില്ല ...
"ചൂടൊന്നുമില്ലല്ലോ ഉമ്മാ ... "
" അതല്ലേ ഞാൻ പറയാതിരുന്നത് ... "
" ചിലപ്പോൾ ഉള്ളിലാകും പനി ... ഒന്നു പോയി നോക്കാം ..." അവൻ വണ്ടി തിരിക്കാൻ ശ്രമിച്ചു
💬 Comments
View all comments