0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]

...

"വേണ്ടടാ ... രണ്ട് പാരസെറ്റമോൾ കഴിച്ചാൽ മാറിക്കോളും .." അവളവനെ തടഞ്ഞു .

നിർബന്ധിച്ചാലും ഉമ്മ വരില്ലെന്നറിയാവുന്ന ഷാനു വണ്ടി വീട്ടിലേക്ക് വിട്ടു ... അതിനിടയിൽ രണ്ടു തവണ മിഥുൻ അവനെ വിളിച്ചിരുന്നു ...

വീട്ടിലെത്തി അവരെ ഇറക്കിയ ശേഷമാണ് ഷാനു മിഥുനെ തിരികെ വിളിച്ചത് ...

മോളിയെ ബഡ്ഡിലാക്കി ജാസ്മിൻ തിരികെ ഹാളിലേക്കു വന്നു ...

"നിക്ക് കൽപ്പറ്റ വരെ പോകണമുമ്മാ .." ഷാനു ഫോണുമായി അവൾക്കടുത്തേക്ക് വന്നു ..

"ങും..."

" ങ്ങക്കെന്താ പറ്റ്യേ ... ങ്ങള് പറ... "

" ഒന്നുമില്ലെടാ ...." അവളെന്നിട്ടും മുഖമുയർത്തിയില്ല ...

"രാവിലെ മുതൽ കാണുന്നു ... ഒരു മാതിരി ബർക്കത്ത് കെട്ട മുഖം .."

" ഞാൻ പറഞ്ഞല്ലോ ... നല്ല സുഖമില്ല ... "

" ഹോസ്പിറ്റലിൽ പോകാം ....."

"അതു വേണ്ട ......"

" സുഖമില്ലാത്ത നിങ്ങളെ രണ്ടു പേരെയും ഇവിടാക്കി ഞാനെങ്ങനെ സമാധാനത്തോടെ കൽപ്പറ്റ പോകും ...?"

"ഇയ്യ് പോയി വാ..." അവൾ പറഞ്ഞു ...

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഷാനു പോയി ... അവൻ പോയ ശേഷം ജാസ്മിൻ പോയി മുൻവശത്തെയും പിൻവശത്തെയും വാതിലടച്ചു കുറ്റിയിട്ടു ...

അവൾ സെറ്റിയിലേക്കിരുന്ന് തല പിന്നിലേക്കാക്കി കണ്ണുകളടച്ചു ...

സുഖമില്ലാത്തത് തന്റെ ശരീരത്തിന് തന്നെയാണ് ഷാനൂ ....  പക്ഷേ അത് കേവലം വിരലുകൾ കൊണ്ട് നെറ്റിയിൽ തൊട്ടാലൊന്നും  ആ അസുഖം നിനക്ക് മനസ്സിലാവില്ല ...

ഒരസ്സുഖവുമില്ലാതിരുന്ന എന്നെ രോഗിയാക്കിയത് നീ തന്നെയാണ് ... അതിനുള്ള ചികിത്സയും നിന്റെ പക്കലുണ്ട് ...

പക്ഷേ.....?

💬 Comments

View all comments