Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]
ഇടതു കൈത്തലമെടുത്ത് സ്ലാബിൽ താങ്ങി ...
തന്റെ ആഗമനമറിയുന്നവൻ....!
തന്റെ മനോംഗിതം വെളിവായവൻ....!
അവനെന്തൊക്കെയോ അറിയാം, അറിയാത്തത് തനിക്കാണ് ...
അല്ല ....
അവനെല്ലാമറിയാം ... അറിഞ്ഞിട്ടും അറിയില്ലാന്ന് നടിക്കുന്നത് താനാണ് ..
അവന്റെ മൂക്കിൻതുമ്പ് തന്റെ ചെവിക്കും കഴുത്തിനും പിന്നിലായി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നു നിൽക്കുന്നത് ഉഷ്ണക്കാറ്റാൽ അവളറിഞ്ഞു ...
ഷാനു വാർത്തിട്ടിരിക്കുന്ന ചോറിൻ കലത്തിലേക്കവൾ നോക്കി നിന്നു ....
ഊർദ്ധ്വൻ വലിക്കുന്ന പോൽ അവൻ ശ്വാസം ഉള്ളിലേക്കെടുക്കുന്നതും അവളറിഞ്ഞു ....
മിന്നലിനു പിന്നാലെ ഇടിമുഴക്കമെന്ന പോൽ വാക്കുകളെത്തി ...
"ങ്ങടെ മണമാണുമ്മാ ..... അതാണുമ്മാ ഷാനുവിന്റെ ടെക്ക്നിക്ക് ....."
വാർത്ത കലത്തിൽ നിന്നും താഴെ തടവെച്ച ചരുവത്തിലേക്ക് കഞ്ഞിവെള്ളം ഇറ്റുവീഴുന്നതവൾ കണ്ടു ...
നിശ്വാസക്കാറ്റകന്നു .... ഒരു നെടുവീർപ്പോടെ പിന്തിരിയാൻ ധൈര്യമില്ലാതെ അവൾ നിന്നു ...
തന്നെ ഭരിക്കുന്നത് എന്തു വികാരമാണെന്ന് അവൾക്ക് മനസ്സിലായില്ല ... അവന്റെ സാമീപ്യമവിടില്ല എന്നുറപ്പു വരുത്തി, സ്ലാബിലേക്ക് തന്റെ നനഞ്ഞ മുൻഭാഗം അവളൊന്നുരതി ...
അവൾ പെണ്ണാവുകയായിരുന്നു ... ചോരയും നീരും മാംസവും മജ്ജയും കൃത്യമായ അളവിൽ കൂട്ടിക്കുഴച്ചു വാർത്തെടുത്ത പെണ്ണ് ...
കിട്ടാതിരുന്ന സ്നേഹവും കരുതലും പരിഗണനയും ആദരവും ബഹുമാനവും തുല്യ അളവിൽ ചേർത്ത് ആ പെണ്ണെന്ന രൂപത്തെ പ്രകീർത്തിച്ചപ്പോൾ ഏതഭീഷ്ടവും വരമായി നൽകുന്ന ശക്തിയായിത്തീരുകയായിരുന്നു അവൾ....
അവളോടെന്തും ചോദിക്കാം ....
ഹൃദയം പറിച്ചെറിഞ്ഞവൾ തരും ...
അവളോടെന്തും ആവശ്യപ്പെടാം ...
അതിനായി ഏതറ്റം വരെയും അവൾ സഞ്ചരിക്കും ....
അവൾക്കൊന്നു മാത്രമേ വേണ്ടൂ.....
സ്നേഹം ....!
അവളെ സ്നേഹിക്കണം ...! അവളെ മാത്രം സ്നേഹിക്കണം..!
ചിലപ്പോൾ അവൾ പൊടിക്കുഞ്ഞായിരിക്കാം .... നമ്മളവളെ മുലയൂട്ടണം ...
കുസൃതി കാണിക്കുമ്പോൾ ചെവിയിലൊരു ചെറിയ കിഴുക്കോ , മൂക്കിൻ തുമ്പിൽ ഒരു വലിയോ , കവിളിൽ ഒരു പിച്ചലോ .. അത്ര മതി ... അത്രയേ പാടുള്ളൂ ...
അതിലവൾ ഒരു പൂച്ചക്കുറിഞ്ഞിയേപ്പോലെ നെഞ്ചിൽ ചേർന്നോളും...
കൗമാരക്കാരിയായവൾ വരുമ്പോൾ അവളുടെ താളത്തിന് എല്ലാം വിട്ടു കൊടുത്തേക്കണം ... നമ്മളെ പിച്ചണം, മാന്തണം , ചെറിയ രണ്ടടിയൊക്കെ നമുക്ക് കിട്ടിയെന്നു
💬 Comments
View all comments