Chapter Title : ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]
വരാം ... നമ്മളെ അടക്കിഭരിക്കുന്നത് അവരാണ് എന്നൊരു തോന്നൽ അവർക്കുണ്ടായാൽ മതി ... അത്രയും മതി ..
പിന്നീടവൾ സ്നേഹത്തിൽ പക്വമതിയായിത്തീരും ... വാശിയും കുസൃതിയുമൊക്കെ മനസ്സിന്റെ മച്ചിലേക്ക് കയറ്റി വെക്കും .. കട്ടുതിന്നാൻ വരുന്ന എലിയേപ്പോലെ ചിലപ്പോൾ മച്ചിറങ്ങി വന്നാലും പക്വതയുടെ പൂച്ച വന്നോടിക്കും ... അവിടം മുതൽ അവൾ അടക്കിപ്പിടിക്കാൻ പഠിക്കുകയാണ് ...
കട്ടു തിന്നാൻ തോന്നും... പൂച്ചയെ പേടിച്ചിറങ്ങാത്തവരും കടി കൊണ്ടു മരിച്ചവരും അതിൽ പെടും ...
ആദ്യമവൾ സങ്കടങ്ങളടക്കും....
നിശബ്ദം കരഞ്ഞു കൊണ്ട് അവഗണനകളേയും മറികടക്കും....
പിന്നീടത് ശീലമാകുമ്പോൾ വിധിയെ പഴിക്കും ....
അടിച്ചമർത്തപ്പെട്ടതും അടക്കിവെക്കപ്പെട്ടതുമായ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളിലിരുന്നിങ്ങനെ വിങ്ങിയാലും പരാതിയും പരിഭവവുമില്ലാതെ അവളെന്ന പുഴ ഒഴുകിക്കൊണ്ടേയിരിക്കും ... ചില സമയങ്ങളിലതു കലങ്ങിമറിഞ്ഞാലും തെളിയും.... അപ്പോഴും ഒരു ആശ്വാസവും ആശ്രയത്വവും അവൾ പ്രതീക്ഷിക്കുന്നുണ്ടാവാം ...
അത് മതി അപ്പോഴവൾക്ക് ....
ചാരിക്കിടന്ന് കരയാൻ ഒരു നെഞ്ചും അവളെ കേൾക്കുന്ന കാതുകളുമുണ്ടെങ്കിൽ ....
അതിലൊരു പ്രണയം കൂടി മൊട്ടിട്ടുണ്ടെങ്കിൽ ......!
അതിൽ തീവ്രതയേറിയ നിഷിദ്ധമാ ണാ പ്രണയമെങ്കിൽ ....!
ഷാനു ഒന്ന് അടുക്കളയിൽ വന്ന് എത്തിനോക്കിപ്പോയത് അവളറിഞ്ഞിരുന്നു ... അവൾക്കും അവന്റെ "ടെക്ക്നിക്ക് " പിടികിട്ടിത്തുടങ്ങിയിരുന്നു ...
ഏഴു കഴിഞ്ഞപ്പോൾ മുതൽ മഴ ചാറിത്തുടങ്ങിയിരുന്നു ... ഡോറയും ഗെയിമും പൂർണ്ണമായി ഒഴിവാക്കി പാവകളിലായിരുന്നു മോളി ... ഷാനു ഒരു തവണ നോക്കിയപ്പോൾ ബൊമ്മയുടെ ഒരു കൈയ്യുടെ സ്റ്റിച്ച് വലിച്ചിളക്കിയിരിക്കുന്നത് കണ്ടു. രണ്ടു ദിവസം കൊണ്ട് വീണ്ടും ഡോറയും മോളിയും ഒന്നിക്കുമെന്ന് അവന് മനസ്സിലായി ....
മിഥുനെ വിളിച്ച് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ജാസ്മിൻ ഭക്ഷണമെടുത്തു വെച്ചിരുന്നു ... അവർ കഴിക്കാനിരുന്നു ... ജാസ്മിന്റെ പതറിപ്പതറിയുള്ള ചില നോട്ടങ്ങൾ ഷാനുവിലേക്ക് എത്തുന്നുണ്ടായിരുന്നു ...
"ജാച്ചുമ്മാന്റെ ന്നത്തെ കറി കൊള്ളൂലാ...." അഭിപ്രായം മോളി വകയായിരുന്നു. അത് സത്യമാണെന്ന് ജാസ്മിനും അറിയാമായിരുന്നു ... അതിന്റെ ചേരുവകളൊന്നും യഥാവിധി ചേർക്കാൻ തന്റെ മനസ്സ് അടുക്കളയിൽ ഇല്ലായിരുന്നു എന്ന് അവൾക്കു തന്നെ അറിയാമായിരുന്നു ...
ഷാനു പക്ഷേ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല, രുചിയോടെ വാരിക്കഴിക്കുന്നതാണവൾ കണ്ടത് ... ഉണ്ടാക്കിയ താൻ തന്നെ
💬 Comments
View all comments