Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]
പ്രശ്നം ....?" അവൾ തിരിഞ്ഞു ...
"പ്രശ്നമെന്താന്നു വെച്ചാൽ ഇങ്ങള് വിളിക്കണതൊന്നും കേൾക്കാൻ പറ്റുന്നില്ല ... " ചിരിയോടെ അവൻ പറഞ്ഞു ...
അവൾക്ക് അപ്പോഴാണ് കാര്യം മനസ്സിലായത് .. " അനക്ക് ചെവിക്കല്ല കുഴപ്പം ...." അവൾ ചെറിയ ചിരിയോടെ ശബ്ദം താഴ്ത്തിപ്പറഞ്ഞു ...
"പിന്നെന്തിനാ ...?"
"അനക്കറിഞ്ഞൂടാ ....?"
" ഹൂ ഹും ...." അവൻ അറിയില്ലാന്നർത്ഥത്തിൽ തലയിളക്കി ...
" എന്നാലറിയണ്ട .." പറഞ്ഞിട്ട് അവൾ ചായപ്പൊടിയിരുന്ന ടിൻ എടുത്തു ...
"ന്നാലും ന്തായിരുന്നു അഭിനയം ... ?" ഷാനു വിടാനുള്ള ഭാവമില്ലായിരുന്നു ..
"നിക്കൊരു ഉമ്മക്കുട്ടിയുണ്ട് ... അവനിങ്ങനെ കരഞ്ഞു കണ്ണീരൊലിപ്പിച്ചു കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു എന്ന് ജമീലാത്തയോട് ഞാൻ പറയണായിരുന്നോ ...?"
ഷാനു ഒരു നിമിഷം ചമ്മി...
"അങ്ങനെ പറഞ്ഞൂടായിരുന്നോ ...?" ചമ്മൽ മറയ്ക്കാൻ അവൻ ചോദിച്ചു ..
" ന്നിട്ടോ ....?" അവൾ ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് തിരിഞ്ഞു ...
" ന്നിട്ടെന്താ...?"
"പൊട്ടനാ ഇയ്യ് ....?" അവൾ തിരിച്ചു ചോദിച്ചു ...
" എന്നിട്ടു വേണം ഓലതുമിതും പറയാൻ ... "
" എന്തു പറയാനുമ്മാ ...?" കാര്യം അറിയാമെങ്കിലും ഷാനു ഉള്ളിൽ ചിരിയോടെ ചോദിച്ചു ...
" ഒന്നുമില്ല ... " അവൾ ഗ്ലാസ് വെച്ചിരിക്കുന്ന സ്റ്റാൻഡിനടുത്തേക്ക് നീങ്ങി ...
"പറയുമ്മാ ..." അവൻ അവളുടെ പിന്നാലെ നീങ്ങി ..
" കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്.. ചായ കുടി കഴിഞ്ഞ് പോയി വാ.."
ഉമ്മ മനപ്പൂർവ്വം ആ സംസാരത്തിന് തടയിട്ടതാണെന്ന് മനസ്സിലാക്കിയ ഷാനു പിന്നീടൊന്നും മിണ്ടിയില്ല .. ചായ കുടി കഴിഞ്ഞ് അവൻ കുറച്ചു നേരം തന്റെ ചെടികളുടെയടുത്ത് പോയി നിന്നു ... അപ്പോഴാണ് ജാസ്മിൻ വിളിക്കുന്നത് അവൻ കേട്ടത് ... ശരവേഗത്തിൽ അവൻ ഹാളിലേക്ക് ചെന്നു... "ന്താ മ്മാ ..?"
" ന്നാ ..." അവൾ കയ്യിലിരുന്ന കുറിപ്പ് അവനു നേരെ നീട്ടി ... " പോയി വാങ്ങി വാ..." ഷാനുവിന്റെ മുഖം ഒന്ന് വാടിയത് അവൾ കണ്ടു .. എന്നാലും അവൻ കുറിപ്പ് വാങ്ങി മുറിയിലേക്ക്
💬 Comments
View all comments