Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]
ഉമിനീരിനിടയിലൂടെ ഒരു ഞരക്കം പോലെ അവൾ മൂളി ...
കുറച്ചു നേരത്തേക്ക് അവന്റെ ശബ്ദം ഒന്നും കേട്ടില്ല ... അവൾ തിരിഞ്ഞതുമില്ല ....
"ജാസൂമ്മാ ...." അവൻ പതിയെ വിളിച്ചു ...
" അതൊക്കെ മറന്നേക്കുമ്മാ ..."
അടുത്ത ശരം വീണ്ടും തുളഞ്ഞു കയറി ... തന്നെ മോഹിപ്പിച്ചിട്ട് അവൻ പോകയോ?
ആര് മോഹിപ്പിച്ചു ....?
ആരാണ് തനിക്കവൻ ...? ശിഥിലമായ ചിന്തകളുടെ വേലിയേറ്റം സൃഷ്ടിച്ച ശൂന്യതയിൽ അവൾ തിരഞ്ഞു ... ആരാണ് തനിക്കവൻ ....?
ഒരു കാമുകിയുടെ പ്രണയ ഭാവത്തോടെ അവനു നേരെ തിരിയാൻ പലവുരു അവളുടെ മനസ്സ് പറഞ്ഞെങ്കിലും ഇത്തവണ ശരീരമതിന് സമ്മതിച്ചില്ല ... ജാസ്മിന് ചിരിയും കരച്ചിലും ഒരുമിച്ച് വരുന്നുണ്ടായിരുന്നു ...
"പേടിക്കണ്ട മ്മാ .... " അവന്റെ സ്വരം വീണ്ടുമെത്തി ... അതിനത്ര ഉറപ്പില്ലായിരുന്നു ...
"നിക്ക് ആ പഴയ ജാസൂമ്മാനെ മതി ... " ഷാനുവിന്റെ വാക്കുകളെ ഗദ്ഗദം മൂടിത്തുടങ്ങി ...
" അതാ നിക്കിഷ്ടം ... ഇങ്ങനെ മിണ്ടാതേം നോക്കാതേം പറയാതേം ...." അവന്റെ വാക്കുകളെ അണപൊട്ടിയ കരച്ചിൽ ശിഥിലമാക്കി കളഞ്ഞു ...
"ഷാ ... മോനേ ...." ഉയിരു വാരിപ്പിടിച്ചു കൊണ്ട് ജാസ്മിൻ തിരിഞ്ഞു ... അടുത്ത നിമിഷം അവളാ ഉയിരിനെ ഇറുകെ മാറോടു ചേർത്തു ...
"കരയല്ലേടാ ഉമ്മക്കുട്ടാ ..."
അവളുടെ നെഞ്ചിലേക്ക് മുഖമണച്ച് ഷാനു ഏങ്ങലടിച്ചു.. അവന്റെ പുറത്തും കഴുത്തിലുമായി കൈ ചുറ്റി ജാസ്മിൻ അവന്റെ മൂർദ്ധാവിലും നെറ്റിയിലും തുരുതുരാ ചുംബിച്ചു.
"കരയല്ലേടാ ....."
" പിന്നെ ഞാനെന്താ ചെയ്യാ ജാസൂമ്മാ ...." തൊണ്ടക്കുഴിയിലെ
💬 Comments
View all comments