0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 15.5K

..." ഷാനു ചോദിച്ചു ...

അവൻ തന്നിൽ നിന്ന് അധികം അകലെയല്ല, എന്ന് അവൾക്ക് മനസ്സിലായി ....

"ങ്ങള് പറ ജാസൂമ്മാ ...." അവൻ വീണ്ടും ആരാഞ്ഞു...

" ഒന്നൂല്ലെടാ ഷാനൂ ... " നേർത്ത ഒരു വിറയൽ അവളുടെ സ്വരത്തിൽ പ്രകടമായിരുന്നു ...

" അന്നങ്ങനെ ഞാൻ ചെയ്തതു കൊണ്ടാ ....?" ഒരു ശരം തന്റെ ഹൃദയാന്തരാളങ്ങളിലേക്ക് പാഞ്ഞു കയറിപ്പോയത് അവളറിഞ്ഞു ...

പച്ചച്ചോദ്യം .....!

സ്ലാബിന്റെ വിളുമ്പിൽ ഒരാശ്രയത്തിനെന്നവണ്ണം അവൾ വിരലുകൾ പരതി ...

" പറയുമ്മാ ...." ഒരു ശരം കൂടി കയറിപ്പോയി ... ആദ്യത്തെ അത്ര തീവ്രത അതിനില്ലെങ്കിലും അവളുലഞ്ഞു ...

നിഷ്കളങ്കനാണവൻ... അത്ര നിഷ്കളങ്ക മനസ്സിനുടമയ്ക്ക് മാത്രമേ ഇങ്ങനെ പച്ചയായി ചോദിക്കാനും ആവർത്തിക്കാനും ധൈര്യസമേതം നിൽക്കാനും കഴിയൂ..

താനാണ് തെറ്റുകാരി ... അവന്റെ ചോദ്യശരങ്ങൾക്കു മുൻപിൽ രക്തം കീറിവാർന്ന് മുഖം കുനിച്ച് നിൽക്കുന്നത് താനാണ്.... അവന്റെ ഇഷ്ടം അവൻ പറഞ്ഞു.. തന്റെ സമ്മതത്തോടെ അവൻ നടപ്പാക്കി .... താനോ .....? ഉരുകിയൊലിക്കുന്ന മനസ്സും ചുട്ടുപൊള്ളുന്ന ശരീരവുമായി ഒരടി അനങ്ങാൻ കഴിയാത്ത വിധം ഭൂമിയിൽ തറഞ്ഞു ജാസ്മിൻ നിന്നു ...

മഴ നനഞ്ഞു കുതിർന്ന പ്രകൃതിയുടെ കുളിരിലും അവളെ ഉഷ്ണിക്കുന്നുണ്ടായിരുന്നു..

" പറ ജാസൂമ്മാ ...." അവന്റെ സ്വരം അടുത്ത വന്നതറിഞ്ഞ് അവൾ നിന്നു കത്തിപ്പുകഞ്ഞു ...

" അതാണോ കാര്യം ....?"

ഇല്ലായെന്നു പറഞ്ഞാൽ വീണ്ടും നുണ പറയേണ്ടി വരും ... സമ്മതിച്ചാൽ ഷാനു എല്ലാം ഒഴിവാക്കിയാലോ ...? ഒരുത്തരം അവൾക്ക് കിട്ടിയില്ല ...

"ഉം ... " മിടയിറക്കിപ്പോയ

💬 Comments

View all comments