0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 15.6K

....?" അവൾ ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് തിരിഞ്ഞു ...

" ന്നിട്ടെന്താ...?"

"പൊട്ടനാ ഇയ്യ് ....?" അവൾ തിരിച്ചു ചോദിച്ചു ...

" എന്നിട്ടു വേണം ഓലതുമിതും പറയാൻ ... "

" എന്തു പറയാനുമ്മാ ...?" കാര്യം അറിയാമെങ്കിലും ഷാനു ഉള്ളിൽ ചിരിയോടെ ചോദിച്ചു ...

" ഒന്നുമില്ല ... " അവൾ ഗ്ലാസ് വെച്ചിരിക്കുന്ന സ്റ്റാൻഡിനടുത്തേക്ക് നീങ്ങി ...

"പറയുമ്മാ ..." അവൻ അവളുടെ പിന്നാലെ നീങ്ങി ..

" കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്.. ചായ കുടി കഴിഞ്ഞ് പോയി വാ.."

ഉമ്മ മനപ്പൂർവ്വം ആ സംസാരത്തിന് തടയിട്ടതാണെന്ന് മനസ്സിലാക്കിയ ഷാനു പിന്നീടൊന്നും മിണ്ടിയില്ല .. ചായ കുടി കഴിഞ്ഞ് അവൻ കുറച്ചു നേരം തന്റെ ചെടികളുടെയടുത്ത് പോയി നിന്നു ... അപ്പോഴാണ് ജാസ്മിൻ വിളിക്കുന്നത് അവൻ കേട്ടത് ... ശരവേഗത്തിൽ അവൻ ഹാളിലേക്ക് ചെന്നു... "ന്താ മ്മാ ..?"

" ന്നാ ..." അവൾ കയ്യിലിരുന്ന കുറിപ്പ് അവനു നേരെ നീട്ടി ... " പോയി വാങ്ങി വാ..." ഷാനുവിന്റെ മുഖം ഒന്ന് വാടിയത് അവൾ കണ്ടു .. എന്നാലും അവൻ കുറിപ്പ് വാങ്ങി മുറിയിലേക്ക് പോകാനൊരുങ്ങി ..

"ഡോക്ടറെ കാണേണ്ട കാര്യമൊന്നുമില്ല ... വിളിക്കുമ്പോൾ കേൾക്കുന്നുണ്ട് ... " അർത്ഥം വെച്ച് പറഞ്ഞിട്ട് അവൾ തിരിഞ്ഞു .. വാതിൽപ്പടിയിൽ എത്തിയ ഷാനു അതു കേട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും ജാസ്മിൻ ഹാളിൽ നിന്ന് റൂമിലേക്ക് പോയിരുന്നു ..

വസ്ത്രം മാറി ഷാനു തരുവണയിലേക്ക് പോയി. പനി വിട്ടിറങ്ങിയ മോളി ജാസ്മിനോട് ചോദിച്ചു മേടിച്ച്

💬 Comments

View all comments