Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]
കാര്യം അതു തന്നെയാണ് എന്നൂഹിച്ചു ....
പിന്നീട് കുറച്ചു നേരം നിശബ്ദതയായിരുന്നു ... ആരുടെയും സംസാരം കേൾക്കാതായപ്പോൾ അവൻ പതിയെ എഴുന്നേറ്റു ... ജമീലാത്ത പറമ്പിനതിർ ഭാഗം നടന്നു കഴിയുവാനുള്ള ഏകദേശ സമയം അവന് തിട്ടമുണ്ടായിരുന്നു ... അവൻ അടുക്കളയിലേക്ക് ചെന്നു.. ജാസ്മിൻ ചായക്കുള്ള വെള്ളം വെച്ച് തുടങ്ങിയിരുന്നു ...
"ജാസൂമ്മ കള്ളിയാ .... പഠിച്ച കള്ളി ...." അവൻ സ്വരം താഴ്ത്തി അവളുടെ ചെവിക്കരികിലേക്ക് നിന്ന് പറഞ്ഞു ... കാര്യം മനസ്സിലായെങ്കിലും അവളൊന്നും മിണ്ടിയില്ല. അവളത് ശ്രദ്ധിച്ചില്ല എന്നറിഞ്ഞ് അവൻ തുടർന്നു ...
" ന്റെ ചെവി ഒന്ന് ഡോക്ടറെ കാണിക്കണമുമ്മാ ...."
"ന്താപ്പോ അന്റെ ചെവിക്ക് പ്രശ്നം ....?" അവൾ തിരിഞ്ഞു ...
"പ്രശ്നമെന്താന്നു വെച്ചാൽ ഇങ്ങള് വിളിക്കണതൊന്നും കേൾക്കാൻ പറ്റുന്നില്ല ... " ചിരിയോടെ അവൻ പറഞ്ഞു ...
അവൾക്ക് അപ്പോഴാണ് കാര്യം മനസ്സിലായത് .. " അനക്ക് ചെവിക്കല്ല കുഴപ്പം ...." അവൾ ചെറിയ ചിരിയോടെ ശബ്ദം താഴ്ത്തിപ്പറഞ്ഞു ...
"പിന്നെന്തിനാ ...?"
"അനക്കറിഞ്ഞൂടാ ....?"
" ഹൂ ഹും ...." അവൻ അറിയില്ലാന്നർത്ഥത്തിൽ തലയിളക്കി ...
" എന്നാലറിയണ്ട .." പറഞ്ഞിട്ട് അവൾ ചായപ്പൊടിയിരുന്ന ടിൻ എടുത്തു ...
"ന്നാലും ന്തായിരുന്നു അഭിനയം ... ?" ഷാനു വിടാനുള്ള ഭാവമില്ലായിരുന്നു ..
"നിക്കൊരു ഉമ്മക്കുട്ടിയുണ്ട് ... അവനിങ്ങനെ കരഞ്ഞു കണ്ണീരൊലിപ്പിച്ചു കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു എന്ന് ജമീലാത്തയോട് ഞാൻ പറയണായിരുന്നോ ...?"
ഷാനു ഒരു നിമിഷം ചമ്മി...
"അങ്ങനെ പറഞ്ഞൂടായിരുന്നോ ...?" ചമ്മൽ മറയ്ക്കാൻ അവൻ ചോദിച്ചു ..
" ന്നിട്ടോ
💬 Comments
View all comments