0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 15.7K

മങ്ങിയ വെട്ടം പതിനാലാം രാവായി ...

രാപ്പനി പിടിച്ചവളേപ്പോലെ കിടക്കയിൽ കിടന്നവൾ രോമാഞ്ചമണിഞ്ഞു ... ഉള്ളം കൈയ്യിലും കാലടികളും വിയർപ്പു നുര പൊട്ടുന്നതും ഇക്കിളി പടരുന്നതും ജാസ്മിൻ ഒരു മനോഹര സ്വപ്നത്തിലെന്നവണ്ണം അറിഞ്ഞു ...

ഒൻപതിലോ, പത്തിലോ പഠിക്കുമ്പോഴാണ് മുല്ലവള്ളിയുമായി ഷാനു ആദ്യം വന്നതെന്ന് അവളോർത്തു ... അന്നു തുടങ്ങിയതാണോ റബ്ബേ അവനീ ......?

മുല്ലച്ചെടികളാണധികവും അവന്റെ ചെടികളിൽ .. ഷാനു മുല്ലച്ചെടികളെ പരിപാലിക്കുന്നതും മണത്തു നോക്കുന്നതും അവളുടെ മനസ്സിലൂടെ ചിത്രങ്ങൾ കണക്കെ ഒരുപാടാവർത്തി ഓടിപ്പോയി ...

മുല്ലയെന്നാൽ ജാസ്മിനാണെന്ന് സ്കൂളിൽ പഠിച്ചറിയാം, അതിനിത്ര ആന്തരാർത്ഥവും താനതറിയാൻ വൈകിയതും അവളെ വെകിളിപിടിപിച്ചുകൊണ്ടിരുന്നു ..

അവന്റെ പ്രേമം മുല്ലയോടല്ല .... അവന്റെ പ്രേമം തന്നോടാണ്.. അത് മനസ്സിലാക്കാൻ ഒരു നൊടി പോലും അവൾക്ക് വേണ്ടി വന്നില്ല ...

" ന്റെ മുല്ല വാടിയിരിക്കുന്നു.."

അവനുമായി പിണക്കത്തിലായിരുന്നപ്പോൾ അവൻ പറഞ്ഞതും അവൾക്ക് ഓർമ്മ വന്നു ...

റബ്ബേ.... നീ തുണ.....

ഫോൺ വീണ്ടും ഇരമ്പി ....

"മുല്ല ഇഷ്ടാ... പക്ഷേ അതിനേക്കാൾ എനിക്കിഷ്ടം......."

അവൻ പറഞ്ഞില്ലെങ്കിലും എന്താണെന്ന് അവൾക്കറിയാമായിരുന്നു ...

"മുല്ലപ്പൂ ഭ്രാന്തൻ...." കൗമാരക്കാരിയുടെ മനസ്സിളക്കത്തോടെ അവൾ ടൈപ്പ് ചെയ്ത് വിട്ടു ...

" അല്ല , ............ ഭ്രാന്തൻ. " മറുപടി വന്നു .. അതും എന്താണെന്ന് അവൾക്കറിയാമായിരുന്നു ...

"ചങ്ങലക്കിടും ...."

" ചങ്ങലകൾ പൊട്ടിച്ചെറിയണം ... " അവന്റെ ആ മറുപടിയുടെ അർത്ഥവും അവൾക്കറിയാമായിരുന്നു ..

"കുതിരവട്ടത്തേക്കയക്കും ...."

" ഇതിന് മരുന്ന് അവിടില്ല ... "

മരുന്നെന്താണെന്നും അവൾക്കറിയാമായിരുന്നു ..

" ഷോക്കടിപ്പിക്കും ...

💬 Comments

View all comments