0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 15.7K

"

" ന്നാലുമത് മാറൂലാ..." തന്നെ വല്ലാത്തൊരുൻമാദം വരിഞ്ഞു മുറുക്കുന്നത് അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു ...

ആ ചാറ്റിംഗിൽ ഒരു പ്രത്യേക അനുഭൂതി അവളും കണ്ടെത്തിത്തുടങ്ങിയിരുന്നു ...

ഒരുപാട് മറുപടികൾ അവനു കൊടുക്കാനായി മനസ്സൊരുങ്ങിയെങ്കിലും അങ്ങനെയങ്ങു കൈവിട്ടു കളിക്കാൻ അവൾ തയ്യാറായിരുന്നില്ല ...

"ന്നാ ഭ്രാന്തനായി നടക്കേണ്ടി വരും ... "

" ന്നാലും നിക്കിഷ്ടാ , ഈ ഭ്രാന്തൊരു സുഖാ ..."

വരികൾക്കിടയിലൂടെയല്ലാതെ ഒരു വാക്കു പോലും ഷാനു പറഞ്ഞിട്ടില്ല, എന്നത് അവൾ ശ്രദ്ധിച്ചു..

ക്ഷമയുള്ളവനാണവൻ... ക്ഷമയുള്ളവനെ തോൽപ്പിക്കുക ദുഷ്ക്കരമാണ്...

ഈ അവസ്ഥ തുടർന്നാൽ തനിക്കു വട്ടായിത്തീരും എന്ന് അവൾക്ക് നിശ്ചയമായിരുന്നു...

" പകൽ വന്നു കിടക്കും... അങ്ങനെ ഭ്രാന്ത് മാറ്റാൻ നോക്ക് ... " ഒടുവിൽ അവൾ മെസ്സേജ് വിട്ടു ...

" നോക്കാം ...."

കുറച്ചു നേരം നിശബ്ദത ...

" ഒരാഴ്ച ആ മരുന്ന് പരീക്ഷിക്കട്ടെ .... കുറവില്ലേൽ .....?"

" കുറയും..." അവൾ മറുപടി കൊടുത്തു ...

" ഇല്ലേൽ .....?"

"???...."

അവൾക്ക് ദേഷ്യം വന്നു എന്ന് കരുതിയാകണം ഷാനു പിന്നീടൊന്നും മിണ്ടിയില്ല ...

പിറ്റേന്ന് നേരം വെളുക്കുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കണമല്ലോ എന്ന ചിന്തയുള്ളതിനാൽ ഇനിയും ഇത് തുടരുക അഭികാമ്യമല്ലെന്ന് അവൾക്കറിയാമായിരുന്നു.. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു ... ഇനി ....?

ഒരു നെടുവീർപ്പോടെ അവൾ ഫോൺ കിടക്കയിലേക്കിട്ടു.

പിറ്റേന്നും മോളിയെ ജാസ്മിൻ ക്ലാസ്സിലേക്ക് വിട്ടില്ല .. ഷാനു വൈകിയാണുണർന്നത്. അപ്പോഴേക്കും ജാസ്മിൻ ജോലികളെല്ലാം ഒതുക്കിയിരുന്നു.. അവൻ മുറിയിൽ നിന്നിറങ്ങി വരുമ്പോൾ ഡോറയുടെ മുൻപിലായിരുന്നു മോളി ..

ഷാനു

💬 Comments

View all comments