0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]

തുടച്ചു കളഞ്ഞു ...

തന്റെ പഴയ കാലങ്ങളൊക്കെ അവളുടെ സ്മൃതിയിൽ ഇരമ്പിയാർത്തു ...

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് ഷാനു കയ്യെത്തിച്ച് അവളുടെ ഫോണെടുത്തു ...

മാഷുപ്പാ കോളിംഗ് ....

ഷാനു ഫോൺ അവളുടെ നേരെ നീട്ടി ...

ചെറിയൊരാപത്ശങ്കയോടെയാണ് അവൾ ഫോണെടുത്തത് ...

അപ്പുറത്ത് മുംതാസുമ്മയുടെ ശബ്ദം കേട്ടപ്പോൾ അവളൊന്നു നിശ്വസിച്ചു ..

"ന്താമ്മാ ..." അവൾ ചോദിച്ചു ...

" ഒന്നൂല മോളെ .. വൈകിട്ട് നിങ്ങൾ ഒന്നിങ്ങോട്ട് വാ..."

" വരാം മ്മാ ..." അവളെതിരു പറഞ്ഞില്ല ..

മോളിയേയും ഷാനുവിനെയും അവർ തിരക്കി .. മോളി ഉറങ്ങുകയാണെന്നും ഷാനു അപ്പുറത്തെവിടെയോ ഉണ്ടെന്നും അവന്റെ നെഞ്ചിൽ കിടന്നവൾ പറഞ്ഞു.

അവനുമാ സംസാരം കേൾക്കുന്നുണ്ടായിരുന്നു .

ഫോൺ കട്ടാക്കി അവൾ കിടക്കയിലേക്കിട്ടു.

"കല്ലുവെച്ച നുണയാണല്ലേ തട്ടി വിടുന്നത് ... ?" അവൻ താഴേക്കിറങ്ങിക്കിടന്ന് അവളുടെ മുഖത്തിന് നേരെ , തന്റെ മുഖം തിരിച്ചു ...

അവൾ വശ്യമായ ഒരു നോട്ടം അവനെ നോക്കി ..

"പിന്നെന്താ പറയാ...?"

" സത്യം പറയാലോ ...."

"ഉമ്മയോടോ ..?"

" ജമീലാത്തയും ഉമ്മയാണോ ....?"

"പോടാ ..." അവളവനെ അടിക്കാനായി കയ്യോങ്ങി ...

"കള്ളം പറഞാൻ ശിക്ഷയുണ്ട് ... " അവൻ പറഞ്ഞു ....

" ന്ത് ശിക്ഷ .....?" അവളവന് മുഖം കൊടുക്കാതെ മലർന്നു ..

അവളുടെ വിടർന്നു മലർന്ന അധരങ്ങൾ ഒരു തവണ ഉറുഞ്ചി വിട്ടു കൊണ്ട് അവൻ നിവർന്നു..

" ഇത് തന്നെ ശിക്ഷ ...."

" ഇത് മാത്രം ഓർത്താൽ മതി ...."

" പിന്നല്ലാതെ .. ന്റെ ഖൽബല്ലേ ഈ കിടക്കണത് ...."

"അപ്പോ ഈ നുണയ്ക്കെന്താ ശിക്ഷ ...?" അവൾ തിരിഞ്ഞു ..

അവന്റെ മുഖം ഒരു നിമിഷം വാടി... അടുത്ത നിമിഷം മുഖത്ത് പ്രസന്നത വരുത്തി അവൻ മലർന്നു കിടന്നു ...

"ശിക്ഷ തന്നേക്ക് ...."

"അയ്യടാ ...." എന്ന് പറഞ്ഞെങ്കിലും ജാസ്മിൻ അവന്റെ ചുണ്ടിൽ ഉമ്മ വെച്ചു.

മോളി ഉണരും വരെ ഇരുവരും കിടക്കയിലായിരുന്നു ..

💬 Comments

View all comments