Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]
" ഒരല്പം തമാശ കലർത്തിയാണോ അവനത് പറഞ്ഞതെന്ന് അവൾ സംശയിച്ചു.
അവൻ പിന്നീട് മിണ്ടിയില്ല ..
അതാരാവും എന്നൊരു ചോദ്യം ജാസ്മിനുണ്ടായിരുന്നു. അവൻ പറയട്ടെ എന്ന് കരുതി , അവളും അവൾ ചോദിക്കട്ടെ എന്ന് കരുതി അവനും അനങ്ങാതെ കിടന്നു ... നിമിഷങ്ങൾ കഴിഞ്ഞു ...
ചോദ്യമേൽപ്പിച്ച ജിജ്ഞാസയിൽ നിന്നും മുക്തി കിട്ടാതെ അവൾ പതിയെ ആരാഞ്ഞു.
"ആരാ .........?"
"പറയട്ടെ .... ?" അത് കാത്തിരുന്നതു പോലെ അവൻ ചോദിച്ചു.
"ഉം ... " അവൾ മൂളി ...
അവളുടെ ചെവിയിലേക്ക് മുഖമടുപ്പിച്ച് അവൻ മൊഴിഞ്ഞു ....
" ആ ബംഗാളിക്കള്ളൻ ....."
ഉദ്വേഗത്തിന്റെ ബലൂൺ അവന്റെ തമാശമുനയിൽ പൊട്ടി ... ജാസ്മിൻ അറിയാതെ ചിരിച്ചു പോയി. .. അവനും ആ ചിരിയിൽ പങ്കു ചേർന്നു .....
ഹൃദയ ബന്ധങ്ങളുടെ താളം മുറുകുകയായിരുന്നു ...
ആദ്യമതൊരു സാധാരണ ബന്ധമായിരുന്നു .. പിണക്കങ്ങൾ ഇണക്കങ്ങൾക്ക് വഴിമാറുകയും അവഗണന മനസ്സിന്റെ സ്വീകാര്യതയിലേക്ക് രൂപാന്തരപ്പെടുകയും പിന്നീടത് പരിരംഭണങ്ങളും , ചുംബനങ്ങളും പിന്നീടതല്പം തീവ്രമാവുകയും പിന്നീട് മനസ്സ് മനസ്സിനെ അറിയുകയും ഉള്ളതെല്ലാം മറ്റേയാൾക്ക് അടിയറ വെക്കാൻ സന്നദ്ധമാവുകയും പിന്നീടതിൽ രതി പുരളുകയും, ഒടുവിൽ വീണ്ടുമത് പഴയ നിലയിലേക്ക് എത്തിച്ചേരുകയും ചെയ്ത മനസ്സുകളുടെ പരിണാമ പ്രക്രിയ....
ഇനി ഒരു കാര്യമേ അവിടെ ബാക്കിയുള്ളൂ ... അതിനിപ്പോഴിവിടെ പ്രസക്തിയില്ല ... കാലാന്തരത്തിൽ അതും സംഭവിച്ചേക്കാം ....
അല്ലെങ്കിലും അടിത്തറ ശക്തമായ നിർമ്മിതികളേ നിലനിൽക്കൂ ... ബന്ധങ്ങളുടെ കാര്യത്തിലും മറിച്ചല്ല ...
അല്പ നിമിഷത്തെ സുഖത്തിനു വേണ്ടി പായുന്നവർ പിൽക്കാലം മുഴുവൻ ദു:ഖിക്കേണ്ടി വരുന്നത് ആ
💬 Comments
View all comments