0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]

ജാസ്മിൻ കാട ബിരിയാണിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി ..

മാഷും ഷാനുവും കുറച്ചു നേരം സംസാരിച്ചിരുന്നു .. മോളിയാകട്ടെ അടുക്കളയിൽ ഓരോ സംശയ ദുരീകരണത്തിലായിരുന്നു ...

മഴ ശക്തി പ്രാപിച്ചു തുടങ്ങി ...

ആ സമയത്തൊന്നും വിശേഷമെന്താണെന്ന് മാഷോ മുംതാസുമ്മയോ പറയാത്തത് ഷാനു ശ്രദ്ധിച്ചു. പിന്നെ ഇതെങ്ങനെ ഉമ്മ അറിഞ്ഞു , എന്നവൻ അതിശയപ്പെട്ടു.

ഏഴുമണി കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റെഡിയായി .. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ മാഷ് ഭക്ഷണമെടുത്തു വെക്കാൻ ആവശ്യപ്പെട്ടു.

ഭക്ഷണവുമായി ടേബിളിലേക്കു വന്ന ജാസ്മിൻ ഷാനുവിനെ കണ്ണു കാണിച്ചു. സിറ്റൗട്ടിലിരുന്ന കുടയുമായി ഷാനു കാറിനടുത്തേക്ക് പോയി.

മാഷും മുംതാസുമ്മയും കൈ കഴുകി വന്നപ്പോഴേക്കും ഷാനു കേക്ക് കാർഡ്ബോർഡ് ബോക്സിൽ നിന്നെടുത്ത് ടേബിളിൽ വെച്ചിരുന്നു.

മാഷും മുംതാസുമ്മയും അത് കണ്ട് ഒന്നമ്പരന്നു ...

"ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി ഉപ്പ ആൻഡ് ഉമ്മ ...." അവർക്കു പിന്നിൽ വന്ന ജാസ്മിൻ പറഞ്ഞു..... ഷാനുവും അതേറ്റു പറഞ്ഞു ... കാര്യമെന്തോ കളിയാണെന്ന് തോന്നിയ മോളിയും അവൾക്കറിയാവുന്ന പോലെ കാര്യം അവതരിപ്പിച്ചു.

കേക്കിന്റെ സൈഡിലിരുന്ന നൈഫെടുത്ത് ഷാനു മാഷിനു നേരെ നീട്ടി ...

അമ്പരപ്പു വിട്ടുമാറാത്ത മുഖത്തോടെ മാഷ് കൈ നീട്ടി ...

" ഞാനല്ല, ഉമ്മയാ ഇതിന്റെ ആള് ...." ഷാനു പറഞ്ഞൊഴിഞ്ഞു ...

"നിക്ക് .... രണ്ടു പേരും കൂടെ..." ജാസ്മിൻ അവളുടെ ഫോണിലെ ക്യാമറ ഓൺ ചെയ്തു ...

അവരിരുവരും ആ കേക്ക് കട്ടു ചെയ്യുമ്പോൾ , അവരുടെ ഹൃദയങ്ങൾ വിതുമ്പുന്നതു ജാസ്മിന് മനസ്സിലാക്കാമായിരുന്നു ..

മാഷാദ്യം മോളിക്ക് ഒരു കഷ്ണം കേക്ക് മുറിച്ച് കൊടുത്തു.

വീടിനകത്ത് സന്തോഷം പെയ്യുമ്പോൾ പുറത്തു മഴയും തകർക്കുകയായിരുന്നു ..

ഭക്ഷണ ശേഷം എല്ലാവരും കൂടി ഹാളിലിരുന്ന് കുറേ നേരം സംസാരിച്ചു.

ഉപ്പയും ഉമ്മയും അന്ന് പതിവില്ലാത്ത സന്തോഷത്തിലാണെന്ന് ജാസ്മിൻ മനസ്സിലാക്കി.

വിവാഹദിവസം ജാസ്മിന് ഓർമ്മയുണ്ടായിരുന്നതും അവൾ പറയുകയുണ്ടായി.

മക്കളൊന്നും ഒരു ആശംസകൾ പോലും അയക്കാതിരിക്കെ, വെറും വെറുതെക്കാർ അതോർത്തു വെച്ചത് മാഷ് പറയാതെ പറഞ്ഞു.

രാത്രി ഏറിത്തുടങ്ങി ... ബിരിയാണിയുടെ ക്ഷീണത്തിൽ മോളി ജാസ്മിന്റെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയിരുന്നു.

ജാസ്മിൻ

💬 Comments

View all comments